Thursday, April 28, 2016

ഹിമവത് ഗോപാൽസ്വമി ബെട്ട



കുറച്ചുനാളുകളായി വായിച്ചും പറഞ്ഞും കേട്ട ഒരിടമുണ്ട്. ഗോപാൽസ്വാമി ബെട്ട. ഇത്തവണ ജനുവരിയിൽ നിനച്ചിരിക്കാതെ കിട്ടിയ ഒരു അവധിദിവസം ഞാനും ആൽഫയും കൂടി ഒരു യാത്ര തിരിച്ചു. കർണാടകയിലെ ഹിമവത് ഗോപാൽസ്വമി ബെട്ടയായിരുന്നു ലക്ഷ്യം.
 (കടപ്പാട് Team BHP)

കർണാടക കേരള അതിർത്തിയിലെ ഗുണ്ടല്പേട്ടയില്നിന്ന് ഊട്ടി റോഡിലൂടെ എട്ട് കിലോമീറ്റര്പോയാല്ശ്രീഹങ്കളയാണ്. ഇവിടെ നിന്നാണ് ഗോപാല്സ്വാമി ബേട്ടയിലേക്ക് തിരിയേണ്ടത്.ഗുണ്ടല്പേട്ട് നിന്ന് 20 കിലോമീറ്റർ സഞ്ചരിച്ചാല്ഗോപാല്സ്വാമി ബെട്ട എത്തും.


ശ്രീഹങ്കളയിൽ നിന്നും വലതു തിരിഞ്ഞ്ഒരു കൊച്ചു ഗ്രാമത്തിലൂടെ കടന്ന് പൂപ്പാടങ്ങൾ( സീസണിൽ)
നിറഞ്ഞ ഗ്രാമീണപാതയിലൂടെ പോയാൽ ഗോപാൽസ്വാമി ബെട്ടയിലെത്താം.
(കടപ്പാട് google.com)


നിറയെ കാലികൾ മേയുന്ന, ഒരു വശം ഇലക്ട്രിക് ഫെൻസുകൾ നിറഞ്ഞ വഴിയുടെ ഒരു വശം  നിറയെ ക്രിഷിയിടങ്ങളാണ്. കാലികളെ മേയ്ക്കുന്ന ധാരാളം ഗ്രാമീണരേയും കാളവണ്ടികളെയും  ഇവിടെ  കാണാം. നാഗരികത തൊട്ടുതീണ്ടിയിട്ടില്ലാത്ത ഗ്രാമീണരെ കണ്ടാലറിയാം സുന്ദര സുഗ്ന്ധ ഭുവിലെ  പട്ടിണി. സീസണിൽ പൂക്കളും അല്ലാത്തപ്പോൾ പച്ചക്കറിയും വിളയുന്ന ഗ്രാമം കടന്നാൽ ചെക്ക് പോസ്റ്റായി.. ഇവിടെനിന്നും  നിന്നും മലയുടെ മുകളിലേക്കു പോകുവാൻ കർണാടകയുടെ KSRTC ബസ്സുകൾ ഉണ്ട്.  സ്വകാര്യ വാഹനങ്ങൾക്ക് ഇവിടം വരയെ പ്രവേശനമുള്ളു.വാഹനം സുരക്ഷിതമായി പാർക്ക് ചെയ്യനുള്ള സൗകര്യം ഇവിടെ ഉണ്ട്. മലയുടെ മുകലിലേക്കു ബസ്സിൽ യാത്ര ചെയ്യണം.40രുപയാണ് ടിക്കറ്റ് ചാർജ്
(കടപ്പാട് google.com)


വീതി കുറഞ്ഞു വളവുകളും തിരിവുകളും നിറഞ്ഞ ടാർ പൊളിഞ്ഞ ചെങ്കുത്തുകയറ്റം ചെന്നെത്തുന്നത് ഹിമവദ് ഗോപാല്സ്വാമി അമ്പലത്തിനു മുന്നിലാണ്. സമുദ്ര നിരപ്പില്നിന്നും രണ്ടായിരത്തിലധികം അടി ഉയരത്തിലുള്ള ചെങ്കുത്തായ മലനിരകളിലേക്ക് ചുരം കയറി വേണം എത്താന്‍. ഇരുവശവും ഘോരവനമാണ്. ഉയരത്തിലെത്തുമ്പോഴും താഴെ ബന്ദിപ്പൂർ വനത്തിന്റെ ഭാഗമായ വനമേഘലയിൽ മേഞ്ഞു നടക്കുന്ന വന്യമൃഗങ്ങളെ കാണാം. പാറക്കല്ലുകള്പോലെ ചെറുതായി ആനക്കൂട്ടങ്ങള്മേഞ്ഞു നടക്കുന്ന കാഴ്ച ഗോപാല്സ്വാമി ബെട്ടയിലെ  മാത്രം കാഴ്ചയാണ്. സദാസമയവും മഞ്ഞു പുതഞ്ഞുനില്ക്കുന്ന ക്ഷേത്രം തീര്ത്ഥാടകരുടെ പുണ്യഭൂമികൂടിയാണ്. 14-ആം നൂറ്റാണ്ടിലാണ് ക്ഷേത്രം പണികഴിപ്പിച്ചിരിക്കുന്നത് എന്നാണ് വിശ്വാസം. എപ്പൊഴും കോടമഞ്ഞണിഞ്ഞ മലനിരകളാണ് ചുറ്റിലും


(കടപ്പാട് google.com)
 കുറേദൂരം ചെന്നപ്പോൾ തൊട്ടപ്പുറത്തെ  പുല്മേടുകൾ നിറഞ്ഞ കുന്നിലൂടെ ഒരു ആനക്കൂട്ടം മേഞ്ഞു നടക്കുന്നത് കാണാൻ കഴിഞ്ഞു. അല്പംമാറി കുറേയേറെ മ്ലാവുകളും മേയുന്നത്കാണാമായിരുന്നു. ചിലപ്പോഴൊക്കെ ആനകൾ അമ്പലത്തിനടുത്തുവരെ വരാറുണ്ട്.
 (കടപ്പാട് google.com)


നിറയെ പടികളുള്ള ഒരു ചെറിയ ക്ഷേത്രമാണ്ഗോപാല്സ്വാമി ബേട്ട

 ബന്ദിപ്പൂര്നാഷണല്പാര്ക്കിലെ ഏറ്റവും ഉയര്ന്ന കൊടുമുടിയുമാണിവിടം. ഭഗവാൻ ഗോപാല സ്വാമി യാണ്ഇവിടുത്തെ പ്രതിഷ്. എപ്പും വീശന്ന മഞ്ഞും തണുത്ത ശക്തിയായ കാറ്റും  ഇവിടുത്തെ പ്രെത്യേകതയാണ്. എകദേശം ഒരുമണിക്കൂറെങ്കിലും ഞങ്ങൾ അവിടെ ചിലവഴിച്ചു. ആളുകൾ  അമ്പലത്തിനകത്ത് പൂജയ്ക്കു കയറിയപ്പോൾ ഞങ്ങൾ അവിടം ഒന്നു ചുറ്റിയടിച്ചു കണ്ടു.


 ചുറ്റിലും ഘോരവനമായതിനാലും സംരക്ഷിത വനമേഘലയായതിനാലും അവിടെ അധികം  ഇറങ്ങി നടക്കാൻ മനസനുവദിച്ചില്ല.(അല്ലാണ്ട് പേടിച്ചിട്ടല്ല).  





മലമുകളില്ഹോട്ടലോ ചായക്കടയോ ഒന്നുമില്ല. ഭക്ഷണം വേണമെങ്കിൽ താഴെനിന്നും കരുതണം. രാവിലെ 9 മണിമുതൽ വൈകുന്നേരം 5 മണിവരയെ അവിടെ നിൽക്കാൻ അനുവാദമുള്ളൂ. വൈകിട്ട് 5 മണിയൊടുകൂടി ക്ഷേത്രവും അടച്ച് പൂജാരിയും അവസാന ബസ്സും മലയിറങ്ങിയാൽ പിന്നെ അമ്പലവും പരിസരവും വന്യൃഗങ്ങൾക്ക് മാത്രം.
തിരിച്ചു വരുന്ന വഴിയിൽ തൊട്ടടുത്തുള്ള കുന്നിൽ നിന്നും ഒരു ഒറ്റയാൻ കാട്ടുപോത്ത് തലയുയർത്തി നോക്കുന്നുണ്ടായിരുന്നു. അപ്പോഴേക്കും കോടമഞ്ഞ്  വന്ന് ഞങ്ങളുടെ കാഴ്ചയെ മറച്ചിരുന്നു. ഇനിയും ഇതുവഴി വരണം….. മലയിറങ്ങുബോഴും മനസിൽ ചിന്ത മാത്രം.