Tuesday, December 6, 2011

അഞ്ജുരൂപയുടെ നാണയം കിട്ടനില്ല.


രാവിലെ പട്ടാണിക്കടല വാങ്ങാൻ പെട്ടിക്കടയിൽ ചെന്നപ്പോൾ കടക്കാരി ചേട്ടത്തി കണ്ണുരുട്ടിക്കാണിച്ചു. 5രൂപക്കു കടല വേണമെങ്കിൽ ചില്ലറവേണമത്രെ! അഞ്ജുരൂപയുടെ നാണയം കിട്ടനില്ലപോലും. ബിവറെജിൽ ക്യു നിന്നു കഷ്ടപ്പെട്ടു സാധനം വങ്ങാൻ നേരം ചേട്ടനും ചോദിച്ചു, 5ഉണ്ടൊ കൈയിൽ. ബസ്സിൽ കയറിയാൽ കണ്ട്രായിയും ചൂടാവുന്നു, 5ചില്ലറയില്ല! പള്ളിയിൽ ചെന്ന് ചോദിച്ചപ്പോൾ അച്ചനും കൈ മലർത്തി. 5രോപാ നാണയം അവിടെയും ചെല്ലറില്ലത്രെ!. ദൈവമെ ഈ 5രൂപാ തുട്ട് മുഴുവനും എവിടെപ്പൊയി!!!!. റിസ്സർവ്വ് ബാങ്ക്
ആണെങ്കിൽ ആവശ്യത്തിലതികം ഇറക്കിയെന്നാണു സർക്കാർ നിലപാട്. എന്നാലും ഈ പഹയൻ എവിടെപ്പോയി ഒളിച്ചു!!!!അന്വേഷണം പലവഴിക്കും പാഞ്ഞു…. പലരേയും ചോദ്ദ്യം ചെയ്തു. കൂട്ടലും കിഴിക്കലും ദിനരാത്രങ്ങൾ കടന്നു പോയി….. അവസാനം സേതുച്ചേട്ടൻ(സേതുരാമയ്യർ) പ്രൊബ്ലം വെച്ചു പ്രഘ്യാപിച്ചുആരൂടം മഞ്മൂടിക്കിടക്കുകയാണെന്നും, ട്യൂസ്ഡെയും, സാറ്റർനും(ശനി) റ്റാബ്ലന്റെ(ഗുളികൻ)മുകളിലായതിനാൽ അണ്ണന്മാർ മുഴുവനും, സ്ത്രീജനങ്ങളുടെ സംരക്ഷണയിൽ, മൺകുടുക്കകളീൽ സുഘനിദ്രയിലാണെന്നാണ് പ്രശ്നവശാൽ കാണാൻ സാദിച്ചത്. ഇവരെ മുഴുവൻ പുറത്തു കിട്ടാൻ ഹേബിയസ് കോർപ്പസോ മറ്റൊ വേണ്ടിവരുമോ?

Sunday, November 6, 2011

ഡാംസ് @ ഇടുക്കി.


നമ്മുടെ കേരളത്തിൽ ഏറ്റവും കൂടുതൽ ഡാമുള്ളതു ഇടുക്കി ജില്ലയിലാണു. ഏകദേശം 12ഓളം വരും ഇവിടുത്തെ ജലസംഭരണികളുടെ എണ്ണം. 12 ഡാമുകളും അവയിൽ നിറയുന്ന വെള്ളവും അത്യപൂർവമായ ഈ കാഴ്ച്ച്കളിലൂടെ നമുക്കൊന്നു സഞ്ചരിക്കാം... ഒരു വെർച്ചൽ ടൂർ…….
ഇടുക്കി ആ പേരിൽ തന്നെയുൻടുണ്ട് ജില്ലയുടെ ഭൂമിശാസ്ത്രം. പാറ ഇടുക്കുകളും മലമടക്കുകളും വെള്ളച്ചാട്ടങളും അണക്കെട്ടുകളും ചേർന്ന് തണുപ്പു പരന്ന ഹൈറേഞ്.. ലോകത്തുതന്നെ ഇത്രയും അണക്കെട്ടുകളും മലഞെരിവുകളും ഉള്ള പ്രദേശം വേറെയില്ല എന്നു തന്നെ പറയേണ്ടിവരും.



ഇടുക്കി എന്ന പേരു കേൾക്കുംപ്പോൾ തന്നെ നമ്മുടെ മനസിൽ ആദ്യം ഓടിയ്യെത്തുന്നതു ആ വലിയ ആർച്ചു ഡാമിന്റെ ഭീകരരൂപമല്ലെ?




വലുപ്പത്തിൽ ലോകത്തിലെ തന്നെ പതിനാലാമത്തെതാണു ഇടുക്കി ആർച്ചു ഡാം.
പെരിയാർ നദിക്കു കുറുകെ നിർമ്മിച്ചിട്ടുള്ള അണക്കെട്ടാണ് ഇടുക്കി അണക്കെട്ട്. വൈദ്യുതോല്പാദനമാണ് അണക്കെട്ടിന്റെ ഉദ്ദേശം. ഏഷ്യയിലെ ആദ്യത്തെ കമാന(arc) അണക്കെട്ടാണിത്..കുറവൻ മലയെ (839 മീറ്റർ )യും, കുറത്തിമലയെയും ( 925 മീറ്റർ ഉയരം) കൂട്ടിയിണക്കി 555 അടി ഉയരത്തിലും1200 അടി നീളത്തിലും പെരിയാറിന്‌ കുറുകെയാണ് അണക്കെട്ട്‌ നിർമ്മിച്ചിരിക്കുന്നത്.




60 ചതുരശ്ര കിലോമീറ്റർ വ്യാപിച്ച്‌ കിടക്കുന്ന കൃത്രിമ തടാകത്തിൽ 200 കോടി ഘനയടിയാണ് ജലസംഭരണശേഷി. 780 മെഗാവാട്ട്‌ ഉല്‌പാദന ശേഷിയുള്ള പദ്ധതിയുടെ ഊർജ്ജോല്‌പാദനകേന്ദ്രം മൂലമറ്റത്താണ്‌. നാടുകാണി മലയുടെ മുകളിൽനിന്ന്‌ 750 മീറ്റർ അടിയിലുള്ള ഭൂഗർഭ വൈദ്യുതനിലയം ഇന്ത്യയിലെ ഏറ്റവും വലുതുമാണ്‌.
Concrete double, curvature parabolic, thin arc dam എന്ന മോഡലിൽ ഉള്ള ഈ ഡാം ഉയരത്തിന്റെ കാര്യത്തിൽ ഏഷ്യയിലെ തന്നെ ഒന്നാമനാണു(167.68മീ). കനേഡിയൻ(M/s S.N.C.Inc, Canada) തലയാണു ഇതിന്റെ നിർമണത്തിനു പിന്നിൽ.



ചരിത്രപ്രകാരാം, 1922ൽ മലങ്കര എസ്റ്റെറ്റു സൂപ്രണ്ടായിരുന്ന ഡബ്ലു. റ്റി. ജോൺ എന്ന സായിപ്പ്, കൊലുംബൻ എന്ന ആദിവാസിയെയും കൂട്ടി നായാട്ടിനെത്തിപ്പെട്ടതാണു ഈ പ്രദേശത്ത്. മുനിശാപത്താൽ അകന്നു കഴിയുന്ന കുറവൻ കുറത്തി ഹിസ്റ്ററിയൊക്കെ കാര്യം കൊലുംബൻ പറഞ്ഞെങ്കിലും സായിപ്പു ചിന്തിച്ചതു വേറെ വഴിക്കായിരുന്നു. ഒരേ ഉയരവും ഉറപ്പുമുള്ള മലകൾക്കിടയ്യിലൂടെ നുരഞുപതഞു അലതല്ലിയൊഴുകുന്ന പെരിയാർ. പൊട്ടി ലഡു ഒന്ന്, സായിപ്പിന്റെ തലയിലും. നീണ്ട പത്തുവർഷത്തെ കൂട്ടലിനും കിഴിക്കലിനും ശേഷം, 1932ൽ അദ്ദെഹം തിരുവിതംകൂർ സർക്കാറിനു സമർപ്പിച്ച റിപ്പൊർട്ടിൽ കേരളത്തിന്റെ പുതിയ ജാതകമായിരുന്നു.തുടർന്നു, 1947ൽ, ചീഫ് ഇലക്റ്റ്രിക് എഞിനീയർ ആയിരുന്ന ശ്രീ ജൊസഫ് ജോൺ സമർപ്പിച്ച പുതിയ റിപ്പൊർട്ടിന്മേൽ, സർക്കാറിന്റെ ഉത്തരവുപ്രകാരം, 1969 ഏപ്രിൽ 30തിനു, ഡാം പണിതുടങുന്നത്. 1976 ഫെബ്രുവരി 12 ന്‌ അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി യാണുഈ ജലവൈദ്യുത പദ്ധതി ഉദ്ഘാടനം ചെയ്തത്.




ഇടുക്കി ജലവൈദ്യുതപദ്ധതി എന്നുപറഞാൽ ഇടുക്കി ഡാമും മൂലമറ്റം പവ്വർഹൗസും മാത്രമല്ല, ചെറുതോണി, കുളമാവ് എന്നീ ഡാമുകൾ കൂടി ഉൾപ്പെട്ടതാണു.


മൂന്നു ഡാം ചേർന്ന് ഏകദേശം 60 sq. kms വിസ്തിർണമുള്ള തടാകത്തിൽ സംഭരിക്കപ്പെടുന്ന വെള്ളം, ഒരു ടണലിലൂടെ മൂലമറ്റം പവർ ഹൗസിൽ(the longest underground power station in the world and the pressure shaft is the largest in the country. ) എത്തിക്കുന്നു. 6652 അടി നീളത്തിലുള്ള ടണൽ അവസാനിക്കുന്നതു 463 അടിനീളവും, 65 അടി വീതിയും 113.5 അടി ഉയരവുമുള്ള പവർഹൗസിലാണ്. ഇടുക്കിയിൽ നിന്നും 40 കിലോമീറ്റർ അകലെയും, തൊടുപുഴയിൽനിന്നും 19 കിലോമീറ്ററും അകലെയുള്ള മൂലമറ്റം എന്ന കൊച്ചു ഗ്രാമത്തിലാണു പവർ ഹൗസ്.


കുളമാവു ഡാം

ഇടുക്കി ജലവൈദ്യുതപദ്ധതിയിലെ ഈ ഡാം, ആർച്ച്ഡാമിന്റെ പടിഞ്ഞാറുവശം ഒരു കോട്ടപോലെ കാക്കുന്നു.ഇടുക്കി തൊടുപുഴ റോഡിൽ, ഇടുക്കിയിൽ നിന്നും ഏകദേശം 20 കിലൊമീ… അകലെയുള്ള ഇതു കിളിവള്ളിത്തൊടുനു കുറുകെ Straight Gravity masonry എന്ന technique ഉപയോഗിച്ചു 1977 നിർമ്മിച്ചതാണു.



ഈ ആണക്കെട്ടിനു ഏകദേശം 100മീ ഉയരവും 385മീ നീളവുമുണ്ട്. ഇതിന്റെ റിസർവൊയർ 450 sq km വിസ്തൃതിയുള്ളതാണു.


ചെറുതോണി അണക്കെട്ട്.


നീളത്തിന്റെ കാര്യത്തിൽ കേരളത്തിലെ ഏറ്റവും വലിയ ജലസംഭരണിയാണു ഈ കോൺക്രീറ്റ്ഗ്രാവിറ്റി ഡാം.


പെരിയാറിന്റെ പോഷകനദിയായ ചെറുതോണിപ്പുഴയിൽ നിർമ്മിച്ചിരിക്കുന്ന ഇതിനു 138.2 മീ ഉയരവും 650.9മീ നീളവുമുണ്ട്. 1700sq km റിസർവൊയർ ഉള്ള ഇതു 1976ൽ ആണു പണിക്കഴിപ്പിച്ചിട്ടുള്ളത്. 240 അടി നീളത്തിൽ സ്പിൽ വേയുള്ള ഈ സംഭരണിക്കു 40X34 അടി വലിപ്പമുള്ള 5 റേഡിയൽ ഗേറ്റുകളാനുള്ളത്.

മലങ്കര ഡാം

മൂലമറ്റം പവർ ഹൗസിൽനിന്നും വൈദ്യുതിഉല്പാദനം കഴിഞ്ഞു കുടയത്തൂർപുഴ വഴി വരുന്ന വെള്ളം തൊടുപുഴയാറിൽ അണകെട്ടി നിർത്തിയിരിക്കുന്നതാണു, തൊടുപുഴയിൽ നിന്നും 9 കിലോമീറ്റർ അകലെയുള്ള മലങ്കര ഡം. 11 കിലോമീറ്റർ ചുറ്റളവിൽ ക്യച്ച്മെന്റ് ഏരിയയുള്ള, മൂവാറ്റുപുഴ വാലി ഇറിഗെഷൻ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച ഈ അണക്കെട്ടിൽ പിന്നിട് ചെറിയതോതിൽ (10.5MW)വൈദ്യുതഉല്പാദനം തുടങിയിട്ടുണ്ട്.


ചുറ്റുമുള്ള മനൊഹരമായ കാഴ്ച്ചയും, തടാകത്തിലെ പെഡൽ ബോട്ടിഗ് സൗകര്യവും സർവോപരി എത്തിച്ചേരാൻ നല്ല റോഡുമുള്ളതിനാൽ ടൂറിസ്റ്റുകൾക്ക് ഈ വഴിയും ഒന്നു ചിന്തിക്കാം.

മുല്ലപ്പെരിയാർ ഡാം.


വർത്തമാനകാലത്തിൽ ഏറ്റവും ചർച്ചചെയ്യപ്പെടുന്ന ഒരു ഡാമാണു മുല്ലപ്പെരിയാർ.
കേരളത്തിലെ ഇടുക്കി ജില്ലയിൽ, പെരിയാർ നദിക്ക് കുറുകേ 1895ൽ ബ്രിട്ടീഷുകാർ നിർമ്മിച്ച അണക്കെട്ടാണ്‌ മുല്ലപ്പെരിയാർ അണക്കെട്ട്.


ലോകത്തിൽ ഇന്ന് നിലവിലുള്ള ഉയരം കൂടിയ ഭൂഗുരുത്വ അണക്കെട്ടുകളിൽ ഏറ്റവും പഴക്കം ചെന്നതാണിത്. നിർമ്മാണകാലഘട്ടത്തിൽ ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ടായിരുന്നു. ചുണ്ണാമ്പും സുർക്കിയും ഉപയോഗിച്ചു നിർമ്മിച്ച അണക്കെട്ടുകളിൽ ലോകത്ത് നിലവിലുള്ള ഏക അണക്കെട്ട് എന്ന പ്രത്യേകത ഇതിനുണ്ട്. ഇന്ന് ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള അണക്കെട്ടുകളിൽ ഒന്നാണ്.. 116 വർഷം പഴക്കമുള്ള ഇത് .ശർക്കരയും ചുണ്ണാമ്പും ചേരുന്ന ശുർക്കി എന്ന മിശ്രിതം കൊണ്ട് പണിതിരിക്കുന്ന 50വർഷം മാത്രം ആയുസ് വിധിച്ചിരുന്ന, ഇപ്പൊൾ ഒരു നൂറ്റാണ്ടുപിന്നിടുന്ന ഈ ഡാം കേരളത്തിലാണെങ്കിലും, അതിന്റെ നിയന്ത്രണം മുഴുവൻ തമിഴ്നാട് കൈയ്യടക്കി വച്ചിരിക്കുകയാണു. ഇടുക്കി ജില്ലയിലാണെങ്കിലും കേരളത്തിന്റെ മുഴുവൻ ചരിത്രം മാറ്റിയെഴുതാൻ തയ്യാറായിരിക്കുന്ന ഈ ആണക്കെട്ടിന്റെ ഭാവി സുപ്രീംകോടതിയുടെ ടേബിളിൽ വിശ്രമിക്കാൻ തുടങിയിട്ടു നാളെറെയായി.155 അടി ഉയരവും 1200 അടി നീളവുമുള്ള ഇതിന്റെ കപ്പാസിറ്റി 443.23 million cubic meterആണു. തമിഴ്നാട്ടിലെ കാർഷികആവശ്യത്തിനായ് നിർമിച്ചിരിക്കുന്ന ഇതിന്റെ തീരത്താണു പ്രസിദ്ധമായ തേക്കടി വന്യജീവിസങ്കേതം.



ആസ് പെർ ഹിസ്റ്ററി, തമിഴ്നാട്ടിലെ തേനി, മധുര, ശിവഗംഗ, രാമനാദപുരം എന്നീ ജില്ലകളിലെ രൂക്ഷമായ ജലക്ഷാമത്തിനു പരിഹാരം കാണാന്‍ ശ്രമിച്ചതിന്റെ അനന്തരഭലമാണു ഈ അണക്കെട്ട്., പെരിയാറിലെ ജലം അണ നിർമ്മിച്ച് മധുര,രാമനാട് എന്നിവിടങ്ങളിലേയ്ക്ക് തിരിച്ചുവിടാനുള്ള ആദ്യപദ്ധതി ആവിഷ്ക്കരിച്ചത് 1867ൽ ആണ്. 1882-ൽ എഞ്ചിനീയർമാരായിരുന്ന കാപ്റ്റൻ പെനിക്യുക്ക്, ആർ സ്മിത്ത് എന്നിവർ പദ്ധതിസമര്പ്പിക്കാനായി നിയോഗിക്കപ്പെട്ടു.


155 അടി ഉയരമുള്ള അണക്കെട്ടിന്‌ പെനിക്യുക്ക് പദ്ധതി തയ്യാറാക്കി. താഴെ 115.75 അടിയും മുകളിൽ 12 അടിയുമാണ്‌ വീതി. ചുണ്ണാമ്പ്, സുർക്കി, കരിങ്കൽ എന്നിവയുപയോഗിച്ചുള്ള അണക്കെട്ടിനു 53 ലക്ഷം രൂപയായിരുന്നു ചെലവ് പ്രതീക്ഷിച്ചിരുന്നത്. .പ്രധാന അണക്കെട്ടിന്റെ വലതുകരയിൽ മല തുരന്നുണ്ടാക്കിയ ചാലിലെ പാറക്കെട്ടിൽ 136അടി ഉയരത്തിൽ ഒഴുകാൻ 10സ്പിൽവേകളും നിർമ്മിച്ചു.1887ൽ ആരംഭിച്ച പദ്ധതി 65ലക്ഷം രൂപ ചെലവഴിച്ചാണ് 1895ൽ പൂർത്തിയാവുന്നത്.50വർഷമായിരുന്നു ഈ അണക്കെട്ടിന്റെ ആയുസ്സായി എൻജീനിയറായ പെനിക്വിക്ക് നിർണ്ണയിച്ചത്.

പെരിയാർ കേരളത്തിലെ നദിയായതിനാൽ അന്നത്തെ കേരളമായിലെ ഭരണാധികാരിയായിരുന്ന വിശാഖം തിരുനാൾ രാമവർമ്മ മഹാരാജാവിന്റെ സമ്മതം ആവശ്യമായിരുന്നു. കരാറിൽ ഏർപ്പെടാൻ ആദ്യം അദ്ദേഹം സന്നദ്ധനായിരുന്നില്ല. എന്നാൽ ബ്രിട്ടീഷ് അധികാരികൾ നയപരമായ ബലപ്രയോഗത്തിലൂടെ ഉടമ്പടിയിൽ ഒപ്പുവെപ്പിക്കുകയായിരുന്നു. 1886 ഒക്ടോബർ 29നാണ്‌ മുല്ലപ്പെരിയാർ അണക്കെട്ട് നിർമ്മിക്കാനുള്ള പെരിയാർ പാട്ടക്കരാർ (Periyar lease deed) ഒപ്പുവക്കപ്പെട്ടത്. തിരുവിതാംകൂറിനു വേണ്ടി വി.രാമ അയ്യങ്കാരും മദിരാശിക്കുവേണ്ടി സ്റ്റേറ്റ് സെക്രട്ടറി ജോൺ ചൈൽഡ് ഹാനിംഗ്ടണുമാണ്‌ കരാറ് ഒപ്പിട്ടത്.. നദിയുടെ 155 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന 8000 ഏക്കർ സ്ഥലവും നിർമ്മാണത്തിനായി 100 ഏക്കർ സ്ഥലവുമാണ്‌ പാട്ടമായി നൽകിയിരിക്കുന്നത്. 999 വർഷത്തേക്കാണ്‌ കരാർ. പാട്ടത്തുകയായി ഏക്കറിനു 5 രൂപതോതിൽ 40,000 രൂപ വർഷം തോറും തിരുവിതാംകൂറിനു ലഭിക്കും.
1887 സെപ്റ്റംബറിൽ നിർമ്മാണപ്രവർത്തനങ്ങൾ തുടങ്ങി, 1896 ഫെബ്രുവരിയിൽ പൂർത്തിയാക്കി. ആദ്യത്തെ അണക്കെട്ട് .നിർമ്മിച്ച് തൊട്ടടുത്ത വെള്ളപ്പൊക്കത്തിൽ തന്നെ ഒലിച്ചുപോയി . പിന്നീട് കല്ലും സുർക്കിയും ഉപയോഗിച്ച് പുതിയ അണക്കെട്ടുണ്ടാക്കുകയായിരുന്നു.


കൂറ്റൻ മരങ്ങൾ മുറിക്കുന്നതു തന്നെ ഭഗീരഥപ്രയത്നമായിരുന്നു. രാമനാഥപുരത്തു നിന്നാണ്‌ തൊഴിലാളികൾ ആദ്യം എത്തിയത്. ദിവസം ആറണയായിരുന്നു (38 പൈസ) കൂലി. പിന്നിട് കമ്പം, തിരുനെൽവേലി എന്നിവടങ്ങളിൽ നിന്നും തൊഴിലാളികളെ കൊണ്ടുവരേണ്ടിവന്നു. കൊച്ചിയിൽ നിന്ന് പോർത്തുഗീസ് ആശാരിമാരും ഗുജറാത്തിലെ കച്ച്, കോയമ്പത്തൂർ എന്നിവടങ്ങളിൽ നിന്നും കുമ്മായം തേപ്പുകാരേയും കൊണ്ടുവന്നിരുന്നു എന്ന് ചരിത്രം പറയുന്നു.
. 1979 -ല്‍ ഡാമിനു ബലക്ഷയമുണ്ടെന്ന് വിദഗ്ദ കണ്ടെത്തലിനെ തുടര്‍ന്ന് ഡാം ബലപ്പെടുത്താന്‍ ശ്രമിക്കുകയുണ്ടായി, അതിനായ് ടണ്‍ കണക്കിനു സിമന്റ് ഉപയോഗിക്കുകയും ഡാമില്‍ കേബിള്‍ ആങ്കറിങ് നടത്തുകയും ചെയ്തു ഇപ്പോള്‍ ഡാമിന്റെ 40 % സിമന്റാണ്, അതിലാണ് ഡാം നില നില്‍ക്കുന്നത്.


കല്ലാർകുട്ടി ഡാം.




നേര്യമംഗലം ഹൈഡ്രൊഇലക്ട്രിക് പ്രൊജക്ടിന്റെ ഭാഗമായി മുതിരപ്പുഴയാരിന്റെ(പെരിയാറിന്റെ പോഷകനദി) കുറുകെ 1961ൽ നിർമ്മിച്ചതാണു, 183 മീ നീളവും 43 മീ ഉയരവുമുള്ള ഈ Gravity masonry ഡാം. 0.648 sqkm വിസ്ത്രതിയുള്ള റിസർവ്വൊയറിൻറ്റെ മൊത്തം കപ്പാസിറ്റി 6.88 മില്ല്യൺ ക്യുബിക് മീറ്ററാണു.1982.4 cubic meter per second സ്പിൽ വേ കപ്പാസിറ്റിയുള്ള ഈ ഡാം, ജില്ലയിലെ കൊന്നത്തടി-വെള്ളത്തൂവൽ പൻജായത്തുകളിൽ പടർന്നുകിടക്കുന്നു.

ചെങ്കുളം ഡാം.


1957ൽ Gravity masonry ൽ പള്ളിവാസൽ ഹൈഡ്രൊഇലക്ട്രിക് പ്രൊജക്ടിനു(37.5MW) വേണ്ടി മുതിരപ്പുഴയാറിനു കുറുകെ കെട്ടിയ ചെങ്കുളം ഡാം 26.6മീറ്റർ ഉയരമുള്ളതും 144.5മീ നീളമുള്ളതുമാണു. 0.291 Square Km ഉള്ള അണക്കെട്ടിൻറ്റെ മൊത്തം കപ്പാസിറ്റി 0.71 മില്ല്യൺ ക്യുബിക്മീറ്ററാണു. സ്പിൽ വേ കപ്പാസിറ്റി70.8 Metre Cube per Second.

പൊന്മുടി.


അടിമാലി രാജാക്കാട് റൂട്ടിൽ, അടിമാലിയിൽനിന്നും 15 കിലോമീറ്റർ അകലെയായ്, പന്നിയാറിനു കുറുകെയാണു പൊന്മുടി ജലസംഭരണി. 1963ൽ കമ്മിഷൻ ചെയ്ത ഇതു പന്നിയാർ ഹൈഡ്രൊഇലക്ട്രിക് പ്രൊജക്ടിന്റെ(30മെഗാവാട്ട്) ഭാഗമാണു. Gravity masonry മോഡലിൽ, 59മീ ഉയരവും 294 മീ. നീളവുമുള്ള ഈ ഡാമിൽ 47.4 മില്ല്യൺ ക്യുബിക്മീറ്റർ കപ്പാസിറ്റിയോടു കൂടിയ 2.789 Square Km . വ്യാപിച്ചുകിടക്കുന്ന റിസർവോയറാനുള്ളത്.

കണ്ടള ഡാം.


Gravity masonry എന്ന മോഡലിൽ 1946ൽ പാലാറിനു കുറുകെ പണികഴിപ്പിച്ചതാണു ഈ മനോഹരമായ ഡാം. മൂന്നാറിൽ നിന്നും 20 കിലൊമീറ്റർ അകലത്തിലുള്ള ഡാം വളരെ ചെറുതാണു. 32.3മീ ഉയരവും 259മീ നീളവുമുള്ള ഇതു, 0.465 സ്ക്വയർകിലൊമീറ്ററിനുള്ളികായി 7.79 മില്ല്യൺ ക്യുബിക്മീറ്റർ വെള്ളം കൊള്ളുന്നതാണു. പള്ളിവാസൽ ഹൈഡ്രൊഇലക്ട്രിക് പ്രൊജക്ടിന്റെ ഭാഗമായ കുണ്ടള ഡാമിലെ ബോട്ടിഗ് വളരെ പ്രശസ്തമാണു.

ഡാമിന്റെ മുകളിലൂടെയുള്ള ചെറിയ റോഡിൽനിന്നുള്ള കാഴ്ച്ചകൾ അവർണനീയവും.

മാട്ടുപ്പെട്ടി ഡാം.


മൂന്നാറിലെ നല്ലൊരുശതമാനം ടൂറിസ്റ്റുകളുടെയും പ്രീയപ്പെട്ട ഒരു പിക്നിക് സ്പോട്ടാണു, 13കിലോമീറ്റർ അകലെയുള്ള ഈ ഡാം. പള്ളിവാസൽ ഹൈഡ്രൊഇലക്ട്രിക് പ്രൊജക്ടിന്റെ ഭാഗമായി 1956ൽ പണികഴിപ്പിച്ച ഈ അണക്കെട്ട് ഷട്ടർ ഇല്ലാത്ത, ഗ്രാവിറ്റികോൺക്രീറ്റ് വിഭാഗത്തിൽ പെടുന്ന ഒന്നാണു.പാലാർപ്പുഴയിൽ ഉള്ള ഇതിനു85.34മീ ഉയരവും 237.74 മീ നീളവുമുണ്ട്. ഏതാണ്ട് 2.20 കോടി രൂപ മുതൽമുടക്കിപ്പണികഴിപ്പിച്ച ഇത് 105 സ്ക്വയർകിലൊമീറ്റർ ചുറ്റളവിൽ, 55.4 മില്ല്യൺ ക്യുബിക്മീറ്റർ കപ്പാസിറ്റിയുള്ളതാണു.

ആനയിറങ്കൽ.


1965ൽ earth and Rock fill technique ൽ ഹിന്ദുസ്താൻ കൺസ്ട്രക്ഷൻ ലിമിറ്റട് പന്നിയാറിനു കുറുകെ പണികഴിപ്പിച്ച പന്നിയാർ ഹൈഡ്രൊഇലക്ട്രിക് പ്രൊജക്ടിന്റെ ഭാഗമായ് ഒരു കൊച്ചു ഡാമാണിത്. വെറും34മീ ഉയരവും 292മീ നീളവുമുള്ള ഇതിന്റെ462 സ്ക്വയർകിലൊമീറ്റർ വിസ്ത്രതമായ റിസർവ്വൊയറിൽ ഏകദേശം 49 മില്ല്യൺ ക്യുബിക്മീറ്റർ ജലം ഉൾക്കൊള്ളാനാവും.

ലോവർപെരിയാർ.


കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ കീഴിലുള്ള, ലോവർപെരിയാർ ഹൈഡ്രൊഇലക്ട്രിക് പ്രൊജക്ടിന്റെ ഭാഗമായ ലോവർപെരിയാർ അണക്കെട്ട്, 1999ൽ ആണു കമ്മിഷൻ ചെയ്തത്.

ഗ്രാവിറ്റി കോൺക്രീറ്റ് വിഭാഗത്തിൽ പെടുന്ന ലോവർപെരിയാർ ഡാമിനു39മീ ഉയരവും 244 മീ നീളവുമുൻട്. 180 മെഗാവാട്സ് ആണു ലോവർപെരിയാർ പവർഹൗസിന്റെ ഉത്പാദനക്ഷമത.


ഇനിയും നോക്കിയാൽ കാണാം അനേകം ചെറു ഡാമുകളും തടയണകളും. പക്ഷെ തൽക്കാലം തിരിച്ചുപോകാം നമ്മുടെ തിരക്കുകളിലേക്ക്......

ചിത്രങൾക്കും വിവരങൾക്കും കടപ്പാട് ---ഗൂഗിൾ ഭഗവാൻ.

Sunday, October 16, 2011

മലനിരകളിലൂടെ……

മലനിരകളിലൂടെ……
അപ്രതീക്ഷിതമായ യാത്രകൾ എന്നും ഒരു ഹരം തന്നെയല്ലെ?. അത്തരം ഒരു യാത്രയെക്കുറിച്ച്……. സമയം രാവിലെ 10മണി, യാത്ര തുടങുന്നതു ഇടുക്കി ജില്ലയിലെ വണ്ണപ്പുറത്തു നിന്നാണു, മുൺടന്മുടി വഴി…. ഒരു ടൂവീലർ യാത്ര തികചും സാഹസികമായിരുന്ന ആ വഴിയിലൂടെ ഞങളുടെ (ഞാനും ബേസിലും)hero Honda passion, വയ്യാത്ത കാള ഭാരം വലീക്കും പോലെ ഞരങിയും മൂളിയും ബ്ലാത്തിക്കവലയെത്തി.ദൂരെ മലനിരകൾ സ്വഗതം അരുളുന്നു……


വെയ്യിൽ ഉന്ടെങ്കിലും തണുപ്പ് ഒരാവാരണം പോലെ കൂട്ടിനുൻട്. പലയിടത്തും വഴി വിജനമാണു…. മലഞ്ചെരുവുകളും പുൽമേടുകളും പിന്നിട്ടു കഞിക്കുഴി വഴി ചേലച്ചുവടെത്തി. അവിടെ നിന്നും ഇടുക്കി് റോഡീലൂടെ ചെറുതോണിയും പിന്നിട്ടൂ ഞങൾ യാത്ര തുടർന്നു. ദൂരെ ഇടുക്കി ഡാമിൻറ്റെ വിദൂര ദൃശ്യങൾ……


ഒരു ചെറു വഴിയിലൂടെ ഞങൾ ഡാമിൻറ്റെ അടിവാരത്തെത്തി. നമ്മുടെ മുൻപിൽ തലയുയർത്തി നിൽക്കുന്ന അവളുടെ ആ രൂപം ആരിലും ഭീതി ഉണർത്താൻ പോന്നതാണു. മതിയാവൊളാം അതിന്റെ ഭംഗിനുകർന്ന ഞങൾ യാത്ര തുടർന്നു…

നാരകക്കാനം ബസ് സ്റ്റൊപ്പിനു എതിർകൻട ഒരു ചെറിയ വഴിയെ തിരിഞു ഞങൾ നാരകക്കാനം ടണൽ ലക്ഷ്യാമാക്കി നീങി.


ടൂറിസ്റ്റുകൾക്ക് അത്ര പരിചിതമല്ലാത്ത (എന്നാൽ ധാരളം മദ്യക്കുപ്പികൾ അവിടെ കാണാം)വഴിയിലൂടെ ഞങൾ ഒരു വിജനമായ ചെക്കു ഡാമിൻറ്റെ കരയിലെത്തി. കുറച്ചുമാറിയൊഴുകുന്ന ഒരു അരുവിയിലൂടെ, ചെക്കു ഡാമിൽ സംഭരിക്കുന്ന വെള്ളം ഇടുക്ക്ക്കി ജലസംഭരണിയിൽ എത്തിക്കാനണൂ മേൽപ്പറഞ ടണൽ. ഒരു കിലോമീറ്ററോളം നീളമുള്ള ഈ ടണൽ, കുറത്തിമലയുടെ ഉള്ളിലൂടെ വളവുകളില്ലാത്തതാണ്. ടണലിന്റെ ഒരറ്റത്തു നിന്നു നൊക്കിയാല്‍ മറ്റെ അറ്റം കാണാന്‍ കഴിയും ഒരു ചെറിയ വെളുത്ത പൊട്ടുപോലെ.


ഇടുക്കി അണക്കെട്ടിനു സമീപം വനത്തിനുള്ളിലെ പാറക്കെട്ടിലാണ് ടണൽ അവസാനിക്കുന്നത്. ടണലിൻറ്റെ തുടക്കത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന അഴികള്‍ക്കിടയിലൂടെ ഉള്ളില്‍ കടന്നു കുറച്ചുദൂരം നടന്നുനോക്കി…….
വെളിച്ചക്കുറവ് വലിയ വെല്ലുവിളിയുയർത്തി


….ഒരു ടോർച്ചുമായ് വീൻടും വരാമെന്ന കരാറിൽ തൽക്കാലത്തെക്കു ടണലുമായ് യാത്രപറഞു……. വീൻടും യാത്ര തുടർന്നു…കണ്ടുപഴകാത്ത കാഴ്ച്ചകൾത്തെടി……



കല്ല്യാണതൻട്. കേട്ടൂമാത്രംശീലിച്ച പ്രക്ർതി സൗന്തര്യത്തിന്റ്റെ അനന്തതയിലേക്ക്…..തൊടുപുഴ-കട്ടപ്പന സ്റ്റേറ്റ് ഹൈവേയിലെ കാ‍ല്‍വരിമൌന്ട് അഥവാ പത്താംമൈലിൽനിന്നും ഇവിടേക്കു തിരിഞ്ഞു പോകേണ്ടത്. ഉയരം കൂടിയ ഈ സ്ഥലത്ത് മിക്കവാറും തണുത്ത കാലാവസ്ത്തയാണു. കോൺക്രീറ്റിട്ട കുത്തനെയുള്ള കയറ്റം കയറി ഞങൾ യാത്ര തുടർന്നു… കുറച്ചുദൂരം പിന്നിട്ടപ്പൊളെക്കും വഴിയുടെ സ്വഭാവം മാറാൻ തുടങി…. കഷ്ടിച്ചു ഒരു ജീപ്പിന്റെ ടയർ പോകാൻ പാകത്തിൽ മാത്രമായ് കോൺക്രീറ്റ്… നടുവിൽ വലിയ ഗർത്തവും… കാലുകുത്താൻ പോലും വീതിയില്ലത്ത ആ വഴിയിലൂടെ അതിസഹസികമായ് മുകളിൽ എത്തിയ ഞങളെക്കാത്തിരുന്നതു മറ്റൊരുമഹാൽഭുതം.



വിശാലമായ പുൽമേടിന്റെ ഒരുവശത്തായ് കാല്വരിമൗൻട് എന്ന കുരിശ്ശുമലയും, മറുവശത്തായ് മനൊഹരമായ തേയിലത്തൊട്ടവും, പിന്നെ………കാൽച്ചുവട്ടിലായ്…… ഇടുക്കി ജലസംഭരണിയുടെ അതിമനൊഹരമായ ചിത്രവും, അതിനെ ചുറ്റിപ്പറ്റിയുള്ള വനവും. ജലശയത്തിൽ അവിടവിടെയായ് ചെറിയ തുരുത്തുകളും, ഒരു വലിയ കോട്ടപോലെ ജലശയത്തെ ചുറ്റി മഞ്ഞിന്റ്റെ മകുട്മണിഞകൂറ്റൻ മലനിരകളും. 360 ഡിഗ്രീ ചുറ്റിലും കണ്ണിലും മനസിലും ഒതുങ്ങാത്ത,ഇടുക്കിയുടെ സൗന്ദര്യം.



വെയിൽ കനക്കുന്നു. മേഘത്തിനുമുകളിലൂടെ ഒരു വെള്ള വര വരച്ചുകൊൻടു ഒരു ജെറ്റുവിമാനം പറന്നുപോകുന്നു,



ഇനിയും ഒരുപാടുദൂരം പോകാനുള്ളതിനാൽ അവിടെനിന്നും യാത്രതുടർന്നു.
ഏകദേശം 2മണിയൊടെ കട്ടപ്പന ടൗണീൽ എത്തി ഭക്ഷണം കഴിച്ചു വീൻടും….. പുളിയന്മല വഴി നേരെ രാമക്കൽ മേട്ടിലേക്ക്.



സമീപത്തുള്ള കാറ്റാടിപ്പാടവും കഴിഞു 4മണിയോടടുത്തു രാമക്കൽമേട്ടിലെത്തി. വെയിലിന്റെ കനം കുറഞുതുടങി…. ദൂരെമലമുകളിൽ കുറവനും കുറത്തിയും പിന്നെ കുട്ടിക്കുറവനും…



സി. ബി ജിനൻ എന്ന ശില്പിയുടെതാണു ഇ കലാവിരുതു. ചുറ്റിവളഞു മലമുകളിൽ എത്തിയാൽ (മുകൾ ഭാഗം വരെ സുഖമായ് വാഹനങ്ൾ പോകും)തമിഴ്നാടിന്റെ കുറെഭാഗങൾ ഒരു പനൊരമിക് പിക്ചർ പോലെ കാണം.


മലമുകളിൽ നന്നായി കാറ്റുവീശുന്നുൻടായിരുന്നു. കാറ്റിന്ന്റ്റെ ചൂളം വിളിയാൽ എപ്പൊഴും മുഖരിതമാണു ഇവിടുത്തെ മലകൾ. കുറവൻറ്റെയും കുറത്തിയുടേയും കൂടെ നിന്നു ചിലർ ഫോട്ടൊ എടുക്കുന്നു. യുവാക്കളെക്കൾ കുടുംബമായി വരുന്നവരാണു ഇവിടം കൂടുതൽ ഇഷ്ട്പ്പെടുക(എത്തിച്ചേരാനുള്ള എളുപ്പം കൊൻടായിരിക്കാം…).

വീൻടും തമിഴ്നാടിന്റെ വ്യുപോയൻറ്റിലോട്ട് ഞങൾ നീങി. ഇല്ലിയുടെ തണലിലൂടെ ഞങൾ പതിയെ നടന്നു….


ഇവിടെ വൈകുന്നെരം വളരെ ആളുകൾ വരാറുൻടെന്നു സമീപത്തു കടനടത്തുന്നവർ പറഞു, പക്ഷെ വൈകുന്നേരം 6മണികഴിഞു ഇവിടെ പ്രവേശനം നിരൊതിച്ചിരിക്കുകയാണു. കാരണം, മലകയറുന്നവർക്കു ഇരുട്ടിൽ വഴിതെട്ടനുള്ള സാദ്യത കൂടുതലാണത്ത്രെ. മാത്രവുമല്ലാ ഇവിടം മുഴുവനും ചെറിയ കാട്ടുപ്രദേശമാണുന്നതു കൂടാതെ, നാൽക്കാലികൾ പോയിട്ടുള്ള ചാലുകൾ വഴിയാണെന്നു തെറ്റിധരിക്കാനുള്ള സാധ്യതയും കൂടുതലാണു സാമാന്യം നല്ല ശക്തിയിൽ തന്നെ കാറ്റു വീശുന്നതിനാൽ മലകയറ്റം മടുപ്പുളവാക്കിയില്ല. മലയിലൂടെ ഓരൊ ചുവടു വെക്കുംപ്പൊഴും കാറ്റിന്റെ ശക്തി കൂടിവരുന്നു. മലമുകളിലെ പാറയിടുക്കുകളിൽ വളരെ ശക്തിയോടെയാണു കാറ്റു വീശുന്നതു. ചിലപ്പൊഴൊക്കെ നമ്മെ തള്ളിവീഴ്ത്താൻ പാകത്തിൽ അതു ആഞടിക്കുന്നുൻടായിരുന്നു. ഏറ്റാവും ഉയരത്തിൽ നിന്നാൽ താഴെ കണ്ണേത്താ ദൂരത്തോളം പരന്നു കിടക്കുന്ന പാടങ്ങളും, തരിശുഭൂമികളും ബോഡി, കംബം തുടങിയ തമിഴ് വില്ലെജുകളും കാണാം.


കാറ്റിന്റെ കളിത്തൊട്ടിൽ എന്നപേരു അന്വർതമാക്കുമ്പൊലെയാണു ഇവിടുത്തെ കാറ്റിന്റെ കളികൾ. താഴെ തമിഴ്നാടിൽനിന്നും വീശിയടിക്കുന്ന കാറ്റിന്റെ ലാളനമേറ്റിരിക്കാൻ ഒരു പ്രത്യകസുഖം. ഇവിടെ നിൽക്കുംപോൾ താഴ്ഭാഗത്തുനിന്നും മുകളിലേക്കാണു കാറ്റടിക്കുന്നതു.


അങകലെ തമിഴ്നാടിന്റെ കാറ്റാടിപ്പാടങൾ കാണാം. തമിഴ്നാടിന്റെ ഏറ്റവും പ്രധാന വൈദ്യുതി ഉറവിടമാണു ഈ കാറ്റാടികൾ. തൊട്ടു ചേർന്നു കേരളത്തിന്റെയും കാണം പേരിനുമാത്രം.
ഇരുൾവീണുതുടങുമ്മുൻപേ ഞങൽ ആ വശ്യസുന്തരമലനിരകളൊടു യാത്ര പറഞു. അവിടെനിന്നും നെടുംകൻടം തോപ്രാംകുടി വഴി…. തിരികെ. മലനാടിന്റെ മറ്റൊരു രൂപം രാത്രിയിലാണു കാണപ്പെടുക. ലൈറ്റുകൾ നിറഞ മലനിരകളെ തഴുകിക്കൊണ്ട് കോടമഞ്ഞ് കയറി വരുന്നുണ്ടായിരുന്നു… തണുപ്പു കനത്തുവരുന്നു. വിജനമായവഴികളിലൂടെ വല്ലപ്പൊഴും ഞെരങിനീങുന്ന ജീപ്പുകൾ. രാത്രി 10മണിയോടെ വണ്ണപ്പുറത്ത് ആയാത്രയും അവസാനിച്ചു.


Sunday, April 10, 2011

Wednesday, January 19, 2011

അമ്മ

സ്നേഹമോഴുകുന്നൊരു  പാലാഴി എന്‍ അമ്മ 
സ്നേഹത്തിന്‍ പാലഴിഎന്‍അമ്മ 
അമൃതിന്‍ വിശുദ്ധി ആണെനംമ്മ
കരുണതന്‍ നിറ കുടമെന്‍  അമ്മ 
പിണങ്ങും നേരത്തില്‍ സ്നേഹമായ് വന്നു ഇക്കിളി കൂട്ടുമെന്‍ അമ്മ.
ജീവന്റെ ഉണര്‍വ്  എന്‍ അമ്മ
പ്രഭാത കണി യെന്‍ അമ്മ
സ്വന്തന നിമിഷമെന്‍ അമ്മ
ക്ഷമതന്‍ ഉറവിടമെന്‍ അമ്മ

മോഹം.

ആകാശ വിതാനത്തിലെ മഴമെഘമായ്  മാറാന്‍ മോഹം
ഭൂമിയിലെ പച്ചപ്പിലേക്ക് തല ചായിക്കാന്‍  മോഹം
ഒരു പൂവായ് മാറി അലിഞ്ഞു  നിത്യ്തയിലെതന്‍  മോഹം.