പശ്ചിമഘട്ടത്തിനും അറബിക്കടലിനും ഇടക്കുള്ള പ്രദേശങ്ങൾ ചരിത്രാതീതകാലം മുതൽ തന്നെ നിബിഡവനങ്ങൾ ആയിരുന്നു. നൂറ്റാണ്ടുകൾ മുൻപ് അസീറിയക്കാരും ബാബിലോണിയക്കാരും കേരളതീരത്തെത്തിയത് വനവിഭവങ്ങൾ സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ്. എ ഡി 5ഉം 6ഉം നൂറ്റണ്ടുകളിൽ റോമൻസുമായും അറേബ്യൻസുമായും നിരന്തര വാണിജ്യബന്ധത്തിൽ ഏർപ്പെട്ടിരുന്നപ്പോഴും വനവിഭവങ്ങൾക്കുള്ള പ്രധാന്യം വളരെ വലുതായിരുന്നു. ചന്ദനം, ആനക്കൊമ്പ്, മയിൽപീലി, തേൻ, മെഴുക്, കസ്തൂരി എന്നിവയായിരുന്നു അതിൽ പ്രധാനം. കുരുമുളക് ഏലം ഗ്രാമ്പൂ, കറുകപ്പട്ട തുടങ്ങിയ സുഗന്ധവ്യഞജനങ്ങളും വിദേശ മാർക്കെറ്റിൽ പ്രീയമുള്ളവയായിരുന്നു.
18ആം നൂറ്റാണ്ടിന്റെ പകുതിയോളം കേരളത്തിന്റെ മൂന്നിലൊന്നു ഭാഗവും നിബിഡവനങ്ങളായിതന്നെ തുടർന്നു. ജീവന്റെ നിലനിൽപ്പിനു ഭീഷണിയാവുന്ന വന്യജീവികളെ കൊന്നൊടുക്കുന്നത് ഒരു വീര/മഹത് കർമ്മമായി കരുതിയിരുന്ന ഈ കാലഘട്ടത്തിൽ, അനിയന്ത്രിതമായ ജനപ്പെരുപ്പം വനവിഭവങ്ങളുടെ ഉപഭോഗം കൂട്ടുകയും വനവിസ്ത്രതി ഗണ്യമായി കുറക്കുന്നതിനും വഴിവെച്ചു. കാടുകൾ വെട്ടിത്തെളിച്ച് കാർഷികയോഗ്യമാക്കുന്നതും താമസയോഗ്യമാക്കുന്നതും അക്കാലങ്ങളിൽ വളരെ പ്രശംസനീയങ്ങളായ കാര്യങ്ങളായി കരുതിയിരുന്നു.
വനവും വന്യജീവികളെയും ശാസ്തീയമായി സംരക്ഷിക്കാനുള്ള ശ്രമങ്ങൾ ഇൻഡ്യയിൽ ആരംഭിച്ചത് ബ്രീട്ടീഷുകാരാണ്. അവർ ഇൻഡ്യയിൽ പലയിടങ്ങളിലും ഇതിനായുള്ള നിയമങ്ങൾ നടപ്പാക്കി. 1887ഓടെ തിരുവിതാംകൂറിലും ഇത്തരത്തിലുള്ള വനനിയമം നിലവിൽ വന്നു. ഇതുപ്രകാരം 1888 ഒക്ടോബർ 9ന്കോന്നി വനമേഘലയെ കേരളത്തിലെ(1956നു മുൻപ് തിരുവിതാംകൂർ) ആദ്യത്തെ റിസർവ്വ് വനമായി പ്രഖ്യാപിച്ചു. 1989ആയപ്പോഴേക്കും കൂടുതൽ വനങ്ങൾ ഈ റീസർവ്വ് വനത്തിന്റെ പരിധിയിൽ ഉൾപ്പെടുത്താൻ അവർക്ക് സാധിച്ചു. 1894ൽ വനനിയമം പുനസംവിധാനം ചെയ്ത്, വനത്തെ ഡിവിഷനുകളായും റേഞ്ചുകളായും തിരിച്ച്, കൂടുതൽ വനമേഘലയെ റിസർവ് ഫോറസ്റ്റിന്റെ പരിധിയിൽ കൊണ്ടുവന്നിരുന്നു.
തിരുവിതാംകൂറിലും, കൊച്ചിയിലും, മലബാറിലും വേറെ വേറെ വനസംരക്ഷണ പദ്ധതികളാണ് വിഭാവനം ചെയ്തിരുന്നതെങ്കിലും, കേരളസംസ്ഥാനം നിലവിൽ വന്നതോടെ സംസ്ഥാനത്ത് ഒന്നായി വനസംരക്ഷണ പരിപാടികൾ നിലവിൽ വന്നു. കൊല്ലം ചാലക്കുടി, കോഴിക്കോട് എന്നീ മൂന്നു സർക്കിളുകളുടെ കീഴിലായി 14 ഡിവിഷനുകളാണ് ആദ്യകാലത്ത് ഉണ്ടായിരുന്നത്.
ഇന്നിപ്പോൾ നമുക്ക് 14 വന്യജീവി സങ്കേതങ്ങളും 5 ദേശീയോദ്ദ്യാനങ്ങളും നിലവിലുണ്ട്. കുറിഞ്ഞി സാങ്ച്വറി {കേരള വനം വകുപ്പ് 2006ൽ രൂപികരിച്ച സംരക്ഷിത മേഘലയാണ് കുറിഞ്ഞി ഉദ്യാനം. ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിൽ ഉൾപ്പെട്ട കോട്ടക്കമ്പൂർ, വട്ടവട എന്നീ വില്ലേജുകളിലെ നീലക്കുറിഞ്ഞി വളരുന്ന പ്രദേശങ്ങളാണ് കുറിഞ്ഞി ഉദ്യാനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒരു പ്രത്യേക സസ്യത്തിനുവേണ്ടി മാത്രം നമ്മുടെ രാജ്യത്തു നിലവിൽ വരുന്ന ആദ്യ ഉദ്ദ്യാനമാണിത്} ഒഴികെയുള്ള സംരക്ഷിതമേഘലയുടെ ആകെ വിസ്ത്രതി
2348.69 ചതുരശ്ര കിലോമീറ്ററാണ്. നമ്മുടെ ദേശീയോദ്യാനങ്ങളാവട്ടേ 208.16 ചതുരശ്ര കിലോമീറ്ററോളം പരന്നു കിടക്കുന്നു. വന്യജീവികളുടെയും സസ്യങ്ങളുടെയും സംരക്ഷണത്തിനായി പ്രത്യേക പരിരക്ഷ നൽകുന്ന പ്രദേശങ്ങളാണ് പൊതുവെ സാങ്ച്വറി എന്നും ദേശീയോദ്യാനമെന്നും അറിയപ്പെടുന്നത്. വന്യജീവികൾക്ക് സ്വൈര്യമായി വിഹരിക്കാനും അതിലൂടെ സ്വാഭാവികമായ വംശവർധനവിനു സഹായകമായ അന്തരീക്ഷം ഒരുക്കുക എന്നതാണ് സാങ്ച്വറി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാൽ സാങ്ച്വറികളെക്കാൾ കൂടുതൽ സംരക്ഷണം ലഭിക്കേണ്ട പ്രദേശങ്ങളാണ് ദേശീയോദ്ദ്യാനങ്ങളായി പ്രഖ്യാപിക്കുന്നത്. അത്യപൂർവ്വമായ സസ്യ-ജന്തുജാലങ്ങളുടെ കർശനമായ സംരക്ഷണമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്
Sl
|
Name of Sanctuaries &
National Parks
|
Area in Km2.
|
Year of Formation
|
District
|
1
|
Periyar Tiger Reserve
|
925
|
1950
|
Idukki
|
2
|
Neyyar Wildlife Sanctuary
|
128
|
1958
|
Thiruvananthpuram
|
3
|
Peechi - Vazhani Wildlife
Sanctuary
|
125
|
1958
|
Thrissur
|
4
|
Parambikulam Wildlife
Sanctuary
|
285
|
1973
|
Palakkad
|
5
|
Wayanad Wildlife Sanctuary
|
344.44
|
1973
|
Wayanad
|
6
|
Idukki Wildlife Sanctuary
|
70
|
1976
|
Idukki
|
7
|
Eravikulam National Park
|
97
|
1978
|
Idukki
|
8
|
Peppara Wildlife Sanctuary
|
53
|
1983
|
Thiruvananthpuram
|
9
|
Thattekkad Bird Sanctuary
|
25
|
1983
|
Ernakulam
|
10
|
Shendurney Wildlife
Sanctuary
|
171
|
1984
|
Kollam
|
11
|
Chinnar Wildlife Sanctuary
|
90.44
|
1984
|
Idukki
|
12
|
Chimmony Wildlife Sanctuary
|
85
|
1984
|
Thrissur
|
13
|
Silent Valley National Park
|
89.52
|
1984
|
Palakkad
|
14
|
Aralam Wildlife Sanctuary
|
55
|
1984
|
Kannur
|
15
|
Pampadum Shola National Park
|
1.318
|
2003
|
Idukki
|
16
|
Mathikettan Shola National
Park
|
12.817
|
2003
|
Idukki
|
17
|
Anamudi Shola National Park
|
7.5
|
2003
|
Idukki
|
18
|
Mangalavanam Bird Sanctuary
|
0.027
|
2004
|
Ernakulam
|
19
|
Kurinjimala Sanctuary
|
32
|
2006
|
Idukki
|
20
|
Choolannur Pea Fowl
Sanctuary
|
3.42
|
2007
|
Palakkad
|
21
|
Kadalundi Vallikunnu
Community Reserve
|
1.5
|
2007
|
Kozhikkode&Malappuram |
22
|
Malabar Wildlife Sanctuary
|
74.215
|
2010
|
Kozhikkode |
TOTAL
|
2835.0284
|
|||
1
|
Agasthyamala Biosphere
Reserve
|
1,701.00
|
2002
|
|
2
|
Nilgiri Biosphere Reserve
|
1,455.40
|
1986
|
.
ഒരു പ്രത്യേക പ്രദേശത്തെ ദേശീയോദ്ദ്യാനമായോ സാങ്ച്വറിയായൊ പ്രഖ്യാപിക്കാനുള്ള അധികാരം കേന്ദ്രസർക്കാരിലും സംസ്ഥാന സർക്കാരിലും നിക്ഷിപ്തമാണ്. സസ്യ-ജന്തു ജാലങ്ങളൂടെ പ്രത്യേക സംരക്ഷണത്തിനായ് അതാത് സ്റ്റേറ്റ് വനം വന്യജീവിവകുപ്പാണ് ഇതിന്റെ പ്രാരംഭ നടപടികൾ സ്വീകരിക്കുന്നത്. ഇൻഡ്യൻ വന്യജീവി സംരക്ഷണ നിയമത്തിന്റെ 18,35,38 എന്നീ വകുപ്പുകൾ അനുസരിച്ചാണ് സംരക്ഷണം ഉറപ്പാക്കേണ്ടത്. സംരക്ഷിത മേഘലയിൽ അനുവാദമില്ലാതെ പ്രവേശിക്കുന്നതും വന്യജീവികളെ ശല്യംചെയ്യുന്നതും ഇൻഡ്യൻ വന്യജീവി സംരക്ഷണ നിയമപ്രകാരം കുറ്റകരമായ പ്രവർത്തിയാണ്.
വന്യജീവികൾ ധാരാളമുള്ള ഏതു മേഘലയെയും അവയുടെ സംരക്ഷണം മുൻ നിറുത്തി സാങ്ച്വറിയായി പ്രഖ്യാപിക്കാം, എന്നാൽ ദേശിയപ്രാധാന്യമുള്ള അത്യപൂർവ ജീവികളുടെയോ ജൈവമേഘലയുടെയോ സംരക്ഷണത്തിനായി മാത്രമെ ഒരു പ്രദേശം ദേശീയോദ്യാനമായി പ്രഖ്യാപിക്കാനാവൂ. ഒരു പ്രദേശത്തെ സാങ്ച്വറിയായി പ്രഖ്യാപിക്കാൻ മുന്നറിയിപ്പ് വിജ്ഞാപനത്തിന്റെ ആവശ്യമില്ല. സാങ്ച്വറിയുടെ അതിർത്തികൾ സംബന്ധിച്ച് തീരുമാനങ്ങൾ എടുക്കുവാനുള്ള അധികാരം ജില്ലാ കളക്ടർക്കാണ്. എന്നാൽ ഒരു പ്രദേശത്തെ ദേശീയോദ്ദ്യാനമായി പ്രഖ്യാപിക്കുന്ന കാര്യം കാലെകൂട്ടി വിജ്ഞ്ഞാപനത്തിലൂടെ അറിയിക്കണമെന്നാണ് നിയമം. ദേശീയോദ്ദ്യാനത്തിനുള്ളിൽ യാതൊരുവിധ സ്വകാര്യ അവകാശങ്ങളും നിലനിൽക്കുകയില്ല. ദേശിയോദ്ദ്യാനത്തിന്റെ അതിരുകളിൽ മാറ്റം വരുത്താനുള്ള അധികാരം സ്റ്റേറ്റ് മന്ത്രിസഭയിൽ നിക്ഷിപ്തമാണ്.
സാങ്ച്വറികളെ പ്രധാനമായും മൂന്ന് മേഘലകളായി (കോർ-ബഫർ-ടൂറിസം മേഘലകൾ) തരംതിരിക്കാറുണ്ട്. ഇതിൽ ഏറ്റവും പ്രധാന്യത്തോടെ സംരക്ഷിക്കുന്നത് കോർപ്രദേശമാണ്. ഇവിടെ യാതൊരുവിധ മനുഷ്യ-ബാഹ്യ ഇടപെടലുകളും അനുവധിക്കാറില്ല. ആദിവാസികളുണ്ടങ്കിൽ അവരെപ്പോലും കോർ മേഘലയ്ക്ക് പുറത്തേക്ക് മാറ്റിപ്പാർപ്പിക്കകയാണ് പതിവ്. ബഫർ മേഘലയിൽ കാലിമേച്ചിലോ മീൻപിടുത്തമൊ (ആദിവാസികൾക്കും തദ്ദേശിയർക്കും മാത്രം)ഒക്കെ നിയന്ത്രിതമായി അനുവദിച്ചുകാണുന്നു. ടൂറിസം മേഘലയിൽ അനുവാദത്തോടെ പ്രവേശനം സാധ്യമാണ്.കൂടാതെ വിനോദ സഞ്ചാര വികസനങ്ങളും ചെറിയതോതിൽ അനുവദനീയമാണ്. ദേശീയോദ്ദ്യാനങ്ങളിളും ഇതേപോലെ മൂന്ന് മേഘലകളുണ്ട്. എന്നാൽ ഇവിടെ പ്രവേശനം കുറെക്കൂടി കർശനമായ് നിയന്ത്രിച്ചിരിക്കുകയാണ്. കാലിമേച്ചിലോ മീൻപിടുത്തമോ ഒന്നും ആദിവാസികൾക്കുപോലും അനുവദിക്കാറില്ല. വിനോദ സഞ്ചാര വികസനങ്ങൾക്കും അനുവാദമില്ല.
മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം കൂടുതൽ
ശക്തമാക്കുന്നതിന്റെ ഭാഗമായി യുനെസ്കോ വിഭാവനം ചെയ്ത മാൻ ആൻഡ് ബയോസ്ഫിയർ പ്രോഗ്രാമിന്റെ
ഭാഗമായി 1976ൽ ആണ് ബയോസ്ഫിയർ റിസർവ് പ്രോഗ്രാം ആരംഭിച്ചത്.വളരെ വിശാലമായ മേഖലയെയാണ് ബയോസ്ഫിയർ
എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇൻഡ്യയിലെ തന്നെ ആദ്ദ്യത്തെ ബയോസ്ഫിയർ റിസർവാണ് നീലഗിരി. കേരളം, കർണാടകം, തമിഴ്നാട് എന്നീ മൂന്ന് സ്റ്റേറ്റുകളിലായാണ്
ഇതു വ്യാപിച്ചുകിടക്കുന്നത്.
വന്യജീവികളെ സംരക്ഷിക്കുന്നതിനുള്ള പൊതുപരിപാടികൾ കൂടാതെ ചിലപ്രത്യേക പദ്ധതികളും വനംവകുപ്പ് നടപ്പിലാക്കിവരുന്നുണ്ട്. പ്രൊജക്ട് ടൈഗർ ആണ് ഇതിൽ പ്രധാനം. എണ്ണം കുറഞ്ഞൂവരുന്ന കടുവകളെ സംരക്ഷിക്കുന്നതിനായി 1973ൽ ആണ് ഈ പദ്ധതി ആരംഭിച്ചത്. IUCN എന്ന അന്താരാഷ്ട്ര പ്രക്രതിസംരക്ഷണ സംഘടനയുടെ നിർദേശപ്രകാരമാണ് കടുവ സംരക്ഷണ പദ്ധതിക്ക് ഇൻഡ്യാ ഗവണ്മെറ്റ് രൂപം നൽകുന്നത്. കടുവകളുടെ സ്വഭാവിക ആവാസമേഘലകൾ കണ്ടെത്തിയാണ് ടൈഗർ റിസർവായി സംരക്ഷിക്കുന്നത്. പ്രൊജക്ട് ടൈഗർ നടപ്പാക്കിയതിനുശേഷം രാജ്യത്ത് കടുവകളുടെ എണ്ണത്തിൽ വൻ വർദ്ദനവുണ്ടായതായി കാണപ്പെടുന്നു. രാജ്യത്തെ പത്താമത്തെ കടുവ സംരക്ഷണ കേന്ദ്രമാണ് തേക്കടി ഉൾപ്പെടുന്ന പെരിയാർ ടൈഗർ റിസർവ്.
കാട്ടാനകളുടെ സംരക്ഷണം ലക്ഷ്യം വെച്ച് 1991ൽ നടപ്പാക്കിയ പദ്ധതിയാണ് പ്രൊജക്ട് എലിഫെന്റ്. ആനകൾ വസിക്കുന്ന വനമേഘലകൾക്ക് സമീപമുള്ള
കാർഷിക, മനുഷ്യവാസമേഘലകളിൽ അവ പലപ്പോഴും പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്. ആനകളുടെ ദേശന്തരഗമനത്തിന്റെ വഴികൾ തടസപ്പെടുന്നു
എന്നതാണ് ഇതിന് കാരണം. ആനത്താരകൾ എന്നറിയപ്പെടുന്ന ഈ വഴികൾ അടയുമ്പോൾ അവ ഒരു പ്രദേശത്തുതന്നെ കഴിയാൻ നിർബന്ധിതരാവുകയും
തന്മൂലം തീറ്റക്കു ക്ഷാമം അനുഭവപ്പെടുകയും ചെയ്യുന്നു. അതോടെ തീറ്റതേടിയാണ് അവ പലപ്പോഴും കാർഷികമേഘലകളിൽ
എത്തപ്പെടുന്നത്. ഇതു തടയുന്നതിനായ് കേരളത്തിലെ ചില വനപ്രദേശങ്ങളിൽ ഒരുക്കിയിരിക്കുന്ന സാങ്കേതിക
വിദ്യയാണ് ഇലക്ട്രിക് ലൈവ് ഫെൻസിങ്.
1987ൽ വയാനാട്ടിലുള്ള തോൽപ്പെട്ടി റേഞ്ചിലാണ് ഇൻഡ്യയിൽ ആദ്യമായി ഇങ്ങനൊരു സംവിധാനം നടപ്പിലാക്കുന്നത് 7000വാൾട്ട്(DC) വൈദ്യുതിയാണ് ഈ വേലിയിലെ കമ്പികളിലൂടെ
കടത്തിവിടുന്നത്. ഓരൊ സെക്കന്റ് ഇടവെട്ട്0.3 സെക്കന്റ് നേരത്തേക്കാണ് വൈദ്യുതി കടത്തിവിടുന്നത്. തന്മൂലം കമ്പിയിൽ തൊട്ടാൽ വന്യജീവികൾക്ക്
വൈദ്യുതാഘാതം ഏൽക്കുമെങ്കിലും പ്രവാഹം ഇടവെട്ടായതിനാൽ ജീവാപായം സംഭവിക്കില്ല.
ആനയേയും കടുവയേയും കൂടാതെ മുതല, സിംഹവാലൻ കുരങ്ങ്, വേഴാമ്പൽ, വരയാട്, വിവിധയിനം പാമ്പുകൾ തുടങ്ങിയവക്കും
പലവിധസംരക്ഷണ പദ്ധതികൾ നമ്മുടെ സർക്കാർ നടപ്പിൽ വരുത്തിയിട്ടുണ്ട്.
വനവൈവിധ്യം.
കേരളത്തിലെ ഭൂപ്രദേശത്തിന്റെ 24% വനമാണെന്നാണ് കണക്ക്.സമുദ്രനിരപ്പിൽനിന്നുള്ള ഉയരം, മഴയുടെ തോത്, മണ്ണിന്റെ ഘടന തുടങ്ങിയവയെ ആധാരമാക്കി കേരളത്തിലെ വനങ്ങളെ ആറായി തരം തിരിക്കാം.
1,നിത്യഹരിതവനം(Evergreen
Forest).
എപ്പോഴും പച്ചപ്പ് നിലനിൽക്കുന്ന വനപ്രദേശമാണ് നിത്യഹരിതവനം. 45മീറ്ററോ അതിലതികമോ
ഉയരത്തിൽ ഇടതിങ്ങി നിൽക്കുന്ന, മരത്തലപ്പുകൾ മൂലം എല്ലായെപ്പോഴും ഗാഡമായ പച്ചപ്പ് നിലനിൽക്കുന്ന,
എപ്പോഴും കുളിർമ്മയുള്ള ഇവ ധാരാളം സസ്യജന്തുജാലങ്ങളുടെ ആവാസവ്യവസ്ഥ കൂടിയാണ്. ഈറ്റ, മുള, ചൂരൽ, വിവിധയിനം പനകൾ എന്നിവയാണ് ഇവിടുത്തെ
പ്രധാന സ്യവർഗങ്ങൾ. വളരെഅധികം മഴ ലഭിക്കുന്ന ഈ വനപ്രദേശത്തെ മഴക്കാടുകൾ(The rainfall varies from 1500-5000mm. ) എന്നും വിളിക്കാറുണ്ട്. നദികൾ ഉത്ഭവിക്കുന്നതിന് ഏറ്റവും അനുയോജ്യമായ സാഹചര്യങ്ങൾ ഇവിടുണ്ട്. സ്വയം പൂർണ്ണമായ ആവാസവ്യവസ്ഥ എന്നും നിത്യഹരിതവനങ്ങളെ വിശേഷിപ്പിക്കാറുണ്ട്. 250-1200 മീറ്റർ വരെ ഉയരത്തിൽ
കണപ്പെടുന്ന ഇത്തരം വനങ്ങൾക്ക്, കാലാവസ്ഥയെ നിയന്ത്രിക്കുന്നതിൽ ഉള്ളപങ്ക് എടുത്തു പറയത്തക്കതാണ്. നമ്മുടെ സൈലന്റ് വാലി നാഷ്ണൽ പാർക്ക് ഉൾപ്പെടുന്ന പശ്ചിമഘട്ടത്തിന്റെ തെക്ക്-പടിഞ്ഞാറ് ഭാഗം ഇതിന് നല്ലൊരു ഉദാഹരണമാണ്.
2, അർദ്ധനിത്യഹരിതവനം.(Semi-Evergreen
Forest).
നിത്യഹരിതവനങ്ങളുടെയും ഇലപൊഴിയുംകാടുകളുടെയും സ്വഭാവവിശേഷങ്ങൾ ഒരുപോലെ പ്രകടമാക്കുന്ന വനപ്രദേശമാണിത്. എല്ലാക്കാലത്തും പച്ചപ്പുനിലനിർത്തുന്ന മരങ്ങളും ഇലപൊഴിക്കുന്ന മരങ്ങളും ഇടകലർന്ന് വളരുന്ന ഇവിടം സിംഹവാലൻ കുരങ്ങുകൾ,ഉൾപ്പെടയുള്ള
കുരങ്ങു വര്‍ഗത്തിന്റെയും മലയണ്ണാൻ, വിവിധയിനം
പക്ഷികൾ തുടങ്ങിയ വൈവിധ്യമാർന്ന ജീവജാലങ്ങളുടെയും കലവറയാണ്. ഏകദേശം 600 മുതൽ800-900
മീറ്റർ ഉയരത്തിൽ വളരുന്ന ഇത്തരം വനത്തിന്റെ അടിത്തട്ടിൽ പൊന്തക്കാടുകളും ധാരളമായികാണപ്പെടാറുണ്ട്.പശ്ചിമഘട്ടത്തിലും ആൻഡമാൻ ദ്വീപ് സമൂഹങ്ങിളിലും ഇത്തരം വനങ്ങൾ ധാരാളമായ് കാണാൻ സാധിക്കും.
3, ഇലപൊഴിയും വരണ്ട കാടുകൾ.(Dry Deciduous forests).
മഴകുറവുള്ള പ്രദേശങ്ങളിലാണ് ഇലപൊഴിയും വരണ്ടകാടുകൾ കാണപ്പെടുന്നത്. വേനൽക്കാലത്തിൽ ഇലകളെല്ലാം പൊഴിഞ്ഞുപോയി ചില്ലകൾ മാത്രമായ് നിൽക്കുന്ന മരങ്ങളാണ് ഇത്തരം വനങ്ങളിൽ അധികമുള്ളത്. കരിയിലകളുടെ ആധിക്യമുള്ളതിനാൽ വേനലിൽ ഇത്തരം വനഭൂവിൽ കാട്ടുതീ ഉണ്ടാകാനുള്ള സാദ്ധ്യത വളരെ
ഏറെയാണ്. മഴപെയ്താൽ ഉടൻ മരങ്ങൾ തളിർത്ത് കാട് ഹരിതാഭമണിയുകയും ചെയ്യും. സാധാരണയായി , സസ്യജന്തുജാലങ്ങളുടെ കാര്യത്തിൽ
വലിയ വെത്യാസം കാണപ്പെടാത്ത ഇവിടം ലഭ്യമാകുന്ന മഴയുടെയും ഈർപ്പത്തിന്റെയും അടിസ്ഥാനത്തില്‍ രണ്ടായി
(primary/climax or secondary moist deciduous forests) തരം തിരിച്ചിരിക്കുന്നു.
1500 മുതൽ 1800 മി.മി വരെ മഴലഭിക്കുന്നവയാണ് ആദ്യഗണത്തിൽ പെടുന്നത്. എന്നാൽ, 2000 മി
മി യിൽ കൂടുതൽ മഴലഭിക്കുന്നവയാണ് രണ്ടാമത്തെതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ചന്ദന മരങ്ങൾ
തിങ്ങി വളരുന്ന മറയൂർക്കാടുകൾ ഇതിന് നല്ലൊരു ഉദാഹരണമാണ്.
4, ഇലപൊഴിയും ഈർപ്പവനങ്ങൾ.(Moist Deciduous
forests).
മഴകുറവുള്ളതും സ്വഭാവിക ജലസ്രോതസുകൾ ലഭ്യമായതുമായ പ്രദേശങ്ങളിലാണ് ഇലപൊഴിയും ഈർപ്പവനങ്ങൾ കാണപ്പെടുന്നത്. പുഴയോരങ്ങളിലും തടാകങ്ങൾക്കും അരുവികൾക്കും അരികിലും ഇത്തരം വനങ്ങൾ കാണപ്പെടാം. ഇലകൊഴിയും വരണ്ടകാടുകൾക്കിടയിൽ കാണപ്പെടുന്ന ഈർപ്പവനങ്ങൾ സസ്യഭുക്കുകളായ വന്യജീവികളുടെ പ്രീയപ്പെട്ട താവളമാണ്. മലബാർ വൈൽഡ് ലൈഫ് സാങ്ചറി ഇത്തരത്തിൽപ്പെട്ട ഒരു വന വിഭാഗമാണ്.
5. പുൽമേടുകൾ.(Grass
Lands/meadow’s )
ശക്തിയായ കാറ്റ്, മണ്ണിന്റെ
ഘടന തുടങ്ങിയ കാരണങ്ങൾകൊണ്ട് മരങ്ങൾ വളരാത്ത പ്രദേശങ്ങളാണ് പുൽമേടുകൾ. സാധാരണയായി 1500 മീറ്ററിനും മുകളിൽ കാണപ്പെടുന്ന
ഇത്തരം പുൽമേടുള്ളിൽ പുൽ വർഗത്തിലുള്ള ചെടികൾ കൂടാതെ മറ്റനവധി ചെറുചെടികളും വളരാറുണ്ട്. ഓർക്കിഡ് പോലുള്ള
സസ്യങ്ങൾ പുൽമേടുകൾക്കെന്നും അലങ്കാരമാണ്. എല്ലാ തരം
വനങ്ങൾക്കിടയിലും പുൽമേടുകൾ കാണാൻ സാധിക്കും. എങ്കിലും,
ഇരവികുളം- മൂന്നാർ മേഘലയിൽ പെട്ട ആനമലൈ റീജിയണിലെ പുൽമേടുകൾ സവിശേഷതയാർന്നവയാണ്.
കാരണം, 1800 മീറ്ററിനും മുകളിൽ കാണപ്പെടുന്ന ഇവയുടെ താപനില, തണുപ്പുകാലങ്ങളിൽ സീറോ
ഡിഗ്രീക്കും താഴെ പോകുന്നതിനാൽ, ഇവിടം 1മീറ്ററിൽ താഴെ ഉയരമുള്ളതും ലോകത്ത്
മറ്റെങ്ങും കാണപ്പെടാത്തതുമായ സസ്യങ്ങളാൽ സമ്പുഷ്ടമാണ്.
6, ചോലവനങ്ങൾ(Shola Forest).
മലമടക്കുകളിൽ കാണപ്പെടുന്ന അതിമനോഹരങ്ങളായ ചെറുവനങ്ങളാണ് ചോലവനങ്ങൾ എന്നറിയപ്പെടുന്നത്. വിശാലമായ പുൽമേടുകൾക്കിടയിൽ കാറ്റ്
അധികം ഏൽക്കാത്ത വിടവുകൾക്കിടയിലാണ് ഇത്തരം വനങ്ങൾ തഴച്ചുവളരുക. സമുദ്രനിരപ്പിൽനിന്നും ഏറെ ഉയർന്നുനിൽക്കുന്ന
പ്രദേശങ്ങളായിരിക്കും ഇവ. മരങ്ങളെല്ലാം ഏതാണ്ട് ഒരേ ഉയരത്തിൽ വളരുന്നത് ചോലവനത്തിന്റെ പ്രത്യേകതയാണ്. ചോലവനത്തിൽ സുഖമായി താമസിക്കാനും പുൽമേടുകളിൽ
മേഞ്ഞു നടക്കാനും കഴിയുന്നതിനാൽ സസ്യഭുക്കുകളായ വന്യജീവികൾക്ക് ചോലവനങ്ങളോട് പ്രത്യേക
ഇഷ്ടമാണ്. സസ്യഭുക്കുകൾ ധാരളമുള്ളതിനാൽ മാംസഭുക്കുകളായ വന്യജീവികളെയും ഇവിടെ കാണാം.
കണക്കുകൾ പ്രകാരം കേരളത്തിൽ, ഇടുക്കി, പത്തനംതിട്ട, പാലക്കാട്, വയനാട്, കണ്ണൂരിന്റെ
ചില അതിർത്തിപ്രദേശങ്ങൾ എന്നിവിടെങ്ങളിലായ് ആകെമൊത്തം 50 സ്ക്വയർ കിലോമീറ്റർ മാത്രമേ
ഇത്തരം വനം കാണപ്പെടുന്നൊള്ളൂ.
ഇവയുടെ തന്നെ മറ്റുരു വകഭേതമാണ് കണ്ടൽക്കാടുകൾ. നീർച്ചാലുകളും വെള്ളക്കെട്ടുകളും
കൊണ്ട് സമ്പുഷ്ടമായ ഇത്തരം വനം ദേശാടനപ്പക്ഷികൾക്ക് എന്നും പ്രീയപ്പെട്ട ഒരിടത്തവളമാണ്.
കൊഞ്ചും ഞണ്ടും മറ്റ് മീനുകളും ഉൾപ്പെടുന്ന ജീവികൾക്ക് ഒന്നാന്തരമൊരു പ്രജനന സ്ഥലം
കൂടിയാണ് ഇത്തരം ഭൂപ്രദേശം.
2 comments:
റിജോ....വിശദമായി വിവരങ്ങൾ ഉൾക്കൊള്ളിച്ച പ്രയോജനപ്രദമായ ഒരു ലേഖനം. പ്രത്യേകിച്ച് കാടുകളെ 6 ആയി തിരിച്ചിരിക്കുന്നതിനെപ്പറ്റിയുള്ളത് ഏറെ ഗുണകരം. അതിൽ 3,5,6 എന്നിതിന് മാത്രമേ ഉദാഹരണം ഉള്ളൂ. ബാക്കിയുള്ളതിന് കൂടെ ഓരോ ഉദാഹരണങ്ങൾ എഴുതിച്ചേർക്കുമല്ലോ ?
thanks manojettaa, തിരുത്തിയിട്ടുണ്ട്.
Post a Comment