നമ്മുടെ കേരളത്തിൽ ഏറ്റവും കൂടുതൽ ഡാമുള്ളതു ഇടുക്കി ജില്ലയിലാണു. ഏകദേശം 12ഓളം വരും ഇവിടുത്തെ ജലസംഭരണികളുടെ എണ്ണം. 12 ഡാമുകളും അവയിൽ നിറയുന്ന വെള്ളവും അത്യപൂർവമായ ഈ കാഴ്ച്ച്കളിലൂടെ നമുക്കൊന്നു സഞ്ചരിക്കാം... ഒരു വെർച്ചൽ ടൂർ…….
ഇടുക്കി ആ പേരിൽ തന്നെയുൻടുണ്ട് ജില്ലയുടെ ഭൂമിശാസ്ത്രം. പാറ ഇടുക്കുകളും മലമടക്കുകളും വെള്ളച്ചാട്ടങളും അണക്കെട്ടുകളും ചേർന്ന് തണുപ്പു പരന്ന ഹൈറേഞ്.. ലോകത്തുതന്നെ ഇത്രയും അണക്കെട്ടുകളും മലഞെരിവുകളും ഉള്ള പ്രദേശം വേറെയില്ല എന്നു തന്നെ പറയേണ്ടിവരും.
ഇടുക്കി എന്ന പേരു കേൾക്കുംപ്പോൾ തന്നെ നമ്മുടെ മനസിൽ ആദ്യം ഓടിയ്യെത്തുന്നതു ആ വലിയ ആർച്ചു ഡാമിന്റെ ഭീകരരൂപമല്ലെ?
വലുപ്പത്തിൽ ലോകത്തിലെ തന്നെ പതിനാലാമത്തെതാണു ഇടുക്കി ആർച്ചു ഡാം.
പെരിയാർ നദിക്കു കുറുകെ നിർമ്മിച്ചിട്ടുള്ള അണക്കെട്ടാണ് ഇടുക്കി അണക്കെട്ട്. വൈദ്യുതോല്പാദനമാണ് അണക്കെട്ടിന്റെ ഉദ്ദേശം. ഏഷ്യയിലെ ആദ്യത്തെ കമാന(arc) അണക്കെട്ടാണിത്..കുറവൻ മലയെ (839 മീറ്റർ )യും, കുറത്തിമലയെയും ( 925 മീറ്റർ ഉയരം) കൂട്ടിയിണക്കി 555 അടി ഉയരത്തിലും1200 അടി നീളത്തിലും പെരിയാറിന് കുറുകെയാണ് അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത്.
60 ചതുരശ്ര കിലോമീറ്റർ വ്യാപിച്ച് കിടക്കുന്ന കൃത്രിമ തടാകത്തിൽ 200 കോടി ഘനയടിയാണ് ജലസംഭരണശേഷി. 780 മെഗാവാട്ട് ഉല്‌പാദന ശേഷിയുള്ള പദ്ധതിയുടെ ഊർജ്ജോല്‌പാദനകേന്ദ്രം മൂലമറ്റത്താണ്. നാടുകാണി മലയുടെ മുകളിൽനിന്ന് 750 മീറ്റർ അടിയിലുള്ള ഭൂഗർഭ വൈദ്യുതനിലയം ഇന്ത്യയിലെ ഏറ്റവും വലുതുമാണ്.
Concrete double, curvature parabolic, thin arc dam എന്ന മോഡലിൽ ഉള്ള ഈ ഡാം ഉയരത്തിന്റെ കാര്യത്തിൽ ഏഷ്യയിലെ തന്നെ ഒന്നാമനാണു(167.68മീ). കനേഡിയൻ(M/s S.N.C.Inc, Canada) തലയാണു ഇതിന്റെ നിർമണത്തിനു പിന്നിൽ.
ചരിത്രപ്രകാരാം, 1922ൽ മലങ്കര എസ്റ്റെറ്റു സൂപ്രണ്ടായിരുന്ന ഡബ്ലു. റ്റി. ജോൺ എന്ന സായിപ്പ്, കൊലുംബൻ എന്ന ആദിവാസിയെയും കൂട്ടി നായാട്ടിനെത്തിപ്പെട്ടതാണു ഈ പ്രദേശത്ത്. മുനിശാപത്താൽ അകന്നു കഴിയുന്ന കുറവൻ കുറത്തി ഹിസ്റ്ററിയൊക്കെ കാര്യം കൊലുംബൻ പറഞ്ഞെങ്കിലും സായിപ്പു ചിന്തിച്ചതു വേറെ വഴിക്കായിരുന്നു. ഒരേ ഉയരവും ഉറപ്പുമുള്ള മലകൾക്കിടയ്യിലൂടെ നുരഞുപതഞു അലതല്ലിയൊഴുകുന്ന പെരിയാർ. പൊട്ടി ലഡു ഒന്ന്, സായിപ്പിന്റെ തലയിലും. നീണ്ട പത്തുവർഷത്തെ കൂട്ടലിനും കിഴിക്കലിനും ശേഷം, 1932ൽ അദ്ദെഹം തിരുവിതംകൂർ സർക്കാറിനു സമർപ്പിച്ച റിപ്പൊർട്ടിൽ കേരളത്തിന്റെ പുതിയ ജാതകമായിരുന്നു.തുടർന്നു, 1947ൽ, ചീഫ് ഇലക്റ്റ്രിക് എഞിനീയർ ആയിരുന്ന ശ്രീ ജൊസഫ് ജോൺ സമർപ്പിച്ച പുതിയ റിപ്പൊർട്ടിന്മേൽ, സർക്കാറിന്റെ ഉത്തരവുപ്രകാരം, 1969 ഏപ്രിൽ 30തിനു, ഡാം പണിതുടങുന്നത്. 1976 ഫെബ്രുവരി 12 ന് അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി യാണുഈ ജലവൈദ്യുത പദ്ധതി ഉദ്ഘാടനം ചെയ്തത്.
ഇടുക്കി ജലവൈദ്യുതപദ്ധതി എന്നുപറഞാൽ ഇടുക്കി ഡാമും മൂലമറ്റം പവ്വർഹൗസും മാത്രമല്ല, ചെറുതോണി, കുളമാവ് എന്നീ ഡാമുകൾ കൂടി ഉൾപ്പെട്ടതാണു.
മൂന്നു ഡാം ചേർന്ന് ഏകദേശം 60 sq. kms വിസ്തിർണമുള്ള തടാകത്തിൽ സംഭരിക്കപ്പെടുന്ന വെള്ളം, ഒരു ടണലിലൂടെ മൂലമറ്റം പവർ ഹൗസിൽ(the longest underground power station in the world and the pressure shaft is the largest in the country. ) എത്തിക്കുന്നു. 6652 അടി നീളത്തിലുള്ള ടണൽ അവസാനിക്കുന്നതു 463 അടിനീളവും, 65 അടി വീതിയും 113.5 അടി ഉയരവുമുള്ള പവർഹൗസിലാണ്. ഇടുക്കിയിൽ നിന്നും 40 കിലോമീറ്റർ അകലെയും, തൊടുപുഴയിൽനിന്നും 19 കിലോമീറ്ററും അകലെയുള്ള മൂലമറ്റം എന്ന കൊച്ചു ഗ്രാമത്തിലാണു പവർ ഹൗസ്.
കുളമാവു ഡാം
ഇടുക്കി ജലവൈദ്യുതപദ്ധതിയിലെ ഈ ഡാം, ആർച്ച്ഡാമിന്റെ പടിഞ്ഞാറുവശം ഒരു കോട്ടപോലെ കാക്കുന്നു.ഇടുക്കി തൊടുപുഴ റോഡിൽ, ഇടുക്കിയിൽ നിന്നും ഏകദേശം 20 കിലൊമീ… അകലെയുള്ള ഇതു കിളിവള്ളിത്തൊടുനു കുറുകെ Straight Gravity masonry എന്ന technique ഉപയോഗിച്ചു 1977 നിർമ്മിച്ചതാണു.
ഈ ആണക്കെട്ടിനു ഏകദേശം 100മീ ഉയരവും 385മീ നീളവുമുണ്ട്. ഇതിന്റെ റിസർവൊയർ 450 sq km വിസ്തൃതിയുള്ളതാണു.
ചെറുതോണി അണക്കെട്ട്.
നീളത്തിന്റെ കാര്യത്തിൽ കേരളത്തിലെ ഏറ്റവും വലിയ ജലസംഭരണിയാണു ഈ കോൺക്രീറ്റ്ഗ്രാവിറ്റി ഡാം.
പെരിയാറിന്റെ പോഷകനദിയായ ചെറുതോണിപ്പുഴയിൽ നിർമ്മിച്ചിരിക്കുന്ന ഇതിനു 138.2 മീ ഉയരവും 650.9മീ നീളവുമുണ്ട്. 1700sq km റിസർവൊയർ ഉള്ള ഇതു 1976ൽ ആണു പണിക്കഴിപ്പിച്ചിട്ടുള്ളത്. 240 അടി നീളത്തിൽ സ്പിൽ വേയുള്ള ഈ സംഭരണിക്കു 40X34 അടി വലിപ്പമുള്ള 5 റേഡിയൽ ഗേറ്റുകളാനുള്ളത്.
മലങ്കര ഡാം
മൂലമറ്റം പവർ ഹൗസിൽനിന്നും വൈദ്യുതിഉല്പാദനം കഴിഞ്ഞു കുടയത്തൂർപുഴ വഴി വരുന്ന വെള്ളം തൊടുപുഴയാറിൽ അണകെട്ടി നിർത്തിയിരിക്കുന്നതാണു, തൊടുപുഴയിൽ നിന്നും 9 കിലോമീറ്റർ അകലെയുള്ള മലങ്കര ഡം. 11 കിലോമീറ്റർ ചുറ്റളവിൽ ക്യച്ച്മെന്റ് ഏരിയയുള്ള, മൂവാറ്റുപുഴ വാലി ഇറിഗെഷൻ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച ഈ അണക്കെട്ടിൽ പിന്നിട് ചെറിയതോതിൽ (10.5MW)വൈദ്യുതഉല്പാദനം തുടങിയിട്ടുണ്ട്.
ചുറ്റുമുള്ള മനൊഹരമായ കാഴ്ച്ചയും, തടാകത്തിലെ പെഡൽ ബോട്ടിഗ് സൗകര്യവും സർവോപരി എത്തിച്ചേരാൻ നല്ല റോഡുമുള്ളതിനാൽ ടൂറിസ്റ്റുകൾക്ക് ഈ വഴിയും ഒന്നു ചിന്തിക്കാം.
മുല്ലപ്പെരിയാർ ഡാം.
വർത്തമാനകാലത്തിൽ ഏറ്റവും ചർച്ചചെയ്യപ്പെടുന്ന ഒരു ഡാമാണു മുല്ലപ്പെരിയാർ.
കേരളത്തിലെ ഇടുക്കി ജില്ലയിൽ, പെരിയാർ നദിക്ക് കുറുകേ 1895ൽ ബ്രിട്ടീഷുകാർ നിർമ്മിച്ച അണക്കെട്ടാണ് മുല്ലപ്പെരിയാർ അണക്കെട്ട്.
ലോകത്തിൽ ഇന്ന് നിലവിലുള്ള ഉയരം കൂടിയ ഭൂഗുരുത്വ അണക്കെട്ടുകളിൽ ഏറ്റവും പഴക്കം ചെന്നതാണിത്. നിർമ്മാണകാലഘട്ടത്തിൽ ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ടായിരുന്നു. ചുണ്ണാമ്പും സുർക്കിയും ഉപയോഗിച്ചു നിർമ്മിച്ച അണക്കെട്ടുകളിൽ ലോകത്ത് നിലവിലുള്ള ഏക അണക്കെട്ട് എന്ന പ്രത്യേകത ഇതിനുണ്ട്. ഇന്ന് ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള അണക്കെട്ടുകളിൽ ഒന്നാണ്.. 116 വർഷം പഴക്കമുള്ള ഇത് .ശർക്കരയും ചുണ്ണാമ്പും ചേരുന്ന ശുർക്കി എന്ന മിശ്രിതം കൊണ്ട് പണിതിരിക്കുന്ന 50വർഷം മാത്രം ആയുസ് വിധിച്ചിരുന്ന, ഇപ്പൊൾ ഒരു നൂറ്റാണ്ടുപിന്നിടുന്ന ഈ ഡാം കേരളത്തിലാണെങ്കിലും, അതിന്റെ നിയന്ത്രണം മുഴുവൻ തമിഴ്നാട് കൈയ്യടക്കി വച്ചിരിക്കുകയാണു. ഇടുക്കി ജില്ലയിലാണെങ്കിലും കേരളത്തിന്റെ മുഴുവൻ ചരിത്രം മാറ്റിയെഴുതാൻ തയ്യാറായിരിക്കുന്ന ഈ ആണക്കെട്ടിന്റെ ഭാവി സുപ്രീംകോടതിയുടെ ടേബിളിൽ വിശ്രമിക്കാൻ തുടങിയിട്ടു നാളെറെയായി.155 അടി ഉയരവും 1200 അടി നീളവുമുള്ള ഇതിന്റെ കപ്പാസിറ്റി 443.23 million cubic meterആണു. തമിഴ്നാട്ടിലെ കാർഷികആവശ്യത്തിനായ് നിർമിച്ചിരിക്കുന്ന ഇതിന്റെ തീരത്താണു പ്രസിദ്ധമായ തേക്കടി വന്യജീവിസങ്കേതം.
ആസ് പെർ ഹിസ്റ്ററി, തമിഴ്നാട്ടിലെ തേനി, മധുര, ശിവഗംഗ, രാമനാദപുരം എന്നീ ജില്ലകളിലെ രൂക്ഷമായ ജലക്ഷാമത്തിനു പരിഹാരം കാണാന്‍ ശ്രമിച്ചതിന്റെ അനന്തരഭലമാണു ഈ അണക്കെട്ട്., പെരിയാറിലെ ജലം അണ നിർമ്മിച്ച് മധുര,രാമനാട് എന്നിവിടങ്ങളിലേയ്ക്ക് തിരിച്ചുവിടാനുള്ള ആദ്യപദ്ധതി ആവിഷ്ക്കരിച്ചത് 1867ൽ ആണ്. 1882-ൽ എഞ്ചിനീയർമാരായിരുന്ന കാപ്റ്റൻ പെനിക്യുക്ക്, ആർ സ്മിത്ത് എന്നിവർ പദ്ധതിസമര്പ്പിക്കാനായി നിയോഗിക്കപ്പെട്ടു.
155 അടി ഉയരമുള്ള അണക്കെട്ടിന് പെനിക്യുക്ക് പദ്ധതി തയ്യാറാക്കി. താഴെ 115.75 അടിയും മുകളിൽ 12 അടിയുമാണ് വീതി. ചുണ്ണാമ്പ്, സുർക്കി, കരിങ്കൽ എന്നിവയുപയോഗിച്ചുള്ള അണക്കെട്ടിനു 53 ലക്ഷം രൂപയായിരുന്നു ചെലവ് പ്രതീക്ഷിച്ചിരുന്നത്. .പ്രധാന അണക്കെട്ടിന്റെ വലതുകരയിൽ മല തുരന്നുണ്ടാക്കിയ ചാലിലെ പാറക്കെട്ടിൽ 136അടി ഉയരത്തിൽ ഒഴുകാൻ 10സ്പിൽവേകളും നിർമ്മിച്ചു.1887ൽ ആരംഭിച്ച പദ്ധതി 65ലക്ഷം രൂപ ചെലവഴിച്ചാണ് 1895ൽ പൂർത്തിയാവുന്നത്.50വർഷമായിരുന്നു ഈ അണക്കെട്ടിന്റെ ആയുസ്സായി എൻജീനിയറായ പെനിക്വിക്ക് നിർണ്ണയിച്ചത്.
പെരിയാർ കേരളത്തിലെ നദിയായതിനാൽ അന്നത്തെ കേരളമായിലെ ഭരണാധികാരിയായിരുന്ന വിശാഖം തിരുനാൾ രാമവർമ്മ മഹാരാജാവിന്റെ സമ്മതം ആവശ്യമായിരുന്നു. കരാറിൽ ഏർപ്പെടാൻ ആദ്യം അദ്ദേഹം സന്നദ്ധനായിരുന്നില്ല. എന്നാൽ ബ്രിട്ടീഷ് അധികാരികൾ നയപരമായ ബലപ്രയോഗത്തിലൂടെ ഉടമ്പടിയിൽ ഒപ്പുവെപ്പിക്കുകയായിരുന്നു. 1886 ഒക്ടോബർ 29നാണ് മുല്ലപ്പെരിയാർ അണക്കെട്ട് നിർമ്മിക്കാനുള്ള പെരിയാർ പാട്ടക്കരാർ (Periyar lease deed) ഒപ്പുവക്കപ്പെട്ടത്. തിരുവിതാംകൂറിനു വേണ്ടി വി.രാമ അയ്യങ്കാരും മദിരാശിക്കുവേണ്ടി സ്റ്റേറ്റ് സെക്രട്ടറി ജോൺ ചൈൽഡ് ഹാനിംഗ്ടണുമാണ് കരാറ് ഒപ്പിട്ടത്.. നദിയുടെ 155 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന 8000 ഏക്കർ സ്ഥലവും നിർമ്മാണത്തിനായി 100 ഏക്കർ സ്ഥലവുമാണ് പാട്ടമായി നൽകിയിരിക്കുന്നത്. 999 വർഷത്തേക്കാണ് കരാർ. പാട്ടത്തുകയായി ഏക്കറിനു 5 രൂപതോതിൽ 40,000 രൂപ വർഷം തോറും തിരുവിതാംകൂറിനു ലഭിക്കും.
1887 സെപ്റ്റംബറിൽ നിർമ്മാണപ്രവർത്തനങ്ങൾ തുടങ്ങി, 1896 ഫെബ്രുവരിയിൽ പൂർത്തിയാക്കി. ആദ്യത്തെ അണക്കെട്ട് .നിർമ്മിച്ച് തൊട്ടടുത്ത വെള്ളപ്പൊക്കത്തിൽ തന്നെ ഒലിച്ചുപോയി . പിന്നീട് കല്ലും സുർക്കിയും ഉപയോഗിച്ച് പുതിയ അണക്കെട്ടുണ്ടാക്കുകയായിരുന്നു.
കൂറ്റൻ മരങ്ങൾ മുറിക്കുന്നതു തന്നെ ഭഗീരഥപ്രയത്നമായിരുന്നു. രാമനാഥപുരത്തു നിന്നാണ് തൊഴിലാളികൾ ആദ്യം എത്തിയത്. ദിവസം ആറണയായിരുന്നു (38 പൈസ) കൂലി. പിന്നിട് കമ്പം, തിരുനെൽവേലി എന്നിവടങ്ങളിൽ നിന്നും തൊഴിലാളികളെ കൊണ്ടുവരേണ്ടിവന്നു. കൊച്ചിയിൽ നിന്ന് പോർത്തുഗീസ് ആശാരിമാരും ഗുജറാത്തിലെ കച്ച്, കോയമ്പത്തൂർ എന്നിവടങ്ങളിൽ നിന്നും കുമ്മായം തേപ്പുകാരേയും കൊണ്ടുവന്നിരുന്നു എന്ന് ചരിത്രം പറയുന്നു.
. 1979 -ല്‍ ഡാമിനു ബലക്ഷയമുണ്ടെന്ന് വിദഗ്ദ കണ്ടെത്തലിനെ തുടര്‍ന്ന് ഡാം ബലപ്പെടുത്താന്‍ ശ്രമിക്കുകയുണ്ടായി, അതിനായ് ടണ്‍ കണക്കിനു സിമന്റ് ഉപയോഗിക്കുകയും ഡാമില്‍ കേബിള്‍ ആങ്കറിങ് നടത്തുകയും ചെയ്തു ഇപ്പോള്‍ ഡാമിന്റെ 40 % സിമന്റാണ്, അതിലാണ് ഡാം നില നില്‍ക്കുന്നത്.
കല്ലാർകുട്ടി ഡാം.
നേര്യമംഗലം ഹൈഡ്രൊഇലക്ട്രിക് പ്രൊജക്ടിന്റെ ഭാഗമായി മുതിരപ്പുഴയാരിന്റെ(പെരിയാറിന്റെ പോഷകനദി) കുറുകെ 1961ൽ നിർമ്മിച്ചതാണു, 183 മീ നീളവും 43 മീ ഉയരവുമുള്ള ഈ Gravity masonry ഡാം. 0.648 sqkm വിസ്ത്രതിയുള്ള റിസർവ്വൊയറിൻറ്റെ മൊത്തം കപ്പാസിറ്റി 6.88 മില്ല്യൺ ക്യുബിക് മീറ്ററാണു.1982.4 cubic meter per second സ്പിൽ വേ കപ്പാസിറ്റിയുള്ള ഈ ഡാം, ജില്ലയിലെ കൊന്നത്തടി-വെള്ളത്തൂവൽ പൻജായത്തുകളിൽ പടർന്നുകിടക്കുന്നു.
ചെങ്കുളം ഡാം.
1957ൽ Gravity masonry ൽ പള്ളിവാസൽ ഹൈഡ്രൊഇലക്ട്രിക് പ്രൊജക്ടിനു(37.5MW) വേണ്ടി മുതിരപ്പുഴയാറിനു കുറുകെ കെട്ടിയ ചെങ്കുളം ഡാം 26.6മീറ്റർ ഉയരമുള്ളതും 144.5മീ നീളമുള്ളതുമാണു. 0.291 Square Km ഉള്ള അണക്കെട്ടിൻറ്റെ മൊത്തം കപ്പാസിറ്റി 0.71 മില്ല്യൺ ക്യുബിക്മീറ്ററാണു. സ്പിൽ വേ കപ്പാസിറ്റി70.8 Metre Cube per Second.
പൊന്മുടി.
അടിമാലി രാജാക്കാട് റൂട്ടിൽ, അടിമാലിയിൽനിന്നും 15 കിലോമീറ്റർ അകലെയായ്, പന്നിയാറിനു കുറുകെയാണു പൊന്മുടി ജലസംഭരണി. 1963ൽ കമ്മിഷൻ ചെയ്ത ഇതു പന്നിയാർ ഹൈഡ്രൊഇലക്ട്രിക് പ്രൊജക്ടിന്റെ(30മെഗാവാട്ട്) ഭാഗമാണു. Gravity masonry മോഡലിൽ, 59മീ ഉയരവും 294 മീ. നീളവുമുള്ള ഈ ഡാമിൽ 47.4 മില്ല്യൺ ക്യുബിക്മീറ്റർ കപ്പാസിറ്റിയോടു കൂടിയ 2.789 Square Km . വ്യാപിച്ചുകിടക്കുന്ന റിസർവോയറാനുള്ളത്.
കണ്ടള ഡാം.
Gravity masonry എന്ന മോഡലിൽ 1946ൽ പാലാറിനു കുറുകെ പണികഴിപ്പിച്ചതാണു ഈ മനോഹരമായ ഡാം. മൂന്നാറിൽ നിന്നും 20 കിലൊമീറ്റർ അകലത്തിലുള്ള ഡാം വളരെ ചെറുതാണു. 32.3മീ ഉയരവും 259മീ നീളവുമുള്ള ഇതു, 0.465 സ്ക്വയർകിലൊമീറ്ററിനുള്ളികായി 7.79 മില്ല്യൺ ക്യുബിക്മീറ്റർ വെള്ളം കൊള്ളുന്നതാണു. പള്ളിവാസൽ ഹൈഡ്രൊഇലക്ട്രിക് പ്രൊജക്ടിന്റെ ഭാഗമായ കുണ്ടള ഡാമിലെ ബോട്ടിഗ് വളരെ പ്രശസ്തമാണു.
ഡാമിന്റെ മുകളിലൂടെയുള്ള ചെറിയ റോഡിൽനിന്നുള്ള കാഴ്ച്ചകൾ അവർണനീയവും.
മാട്ടുപ്പെട്ടി ഡാം.
മൂന്നാറിലെ നല്ലൊരുശതമാനം ടൂറിസ്റ്റുകളുടെയും പ്രീയപ്പെട്ട ഒരു പിക്നിക് സ്പോട്ടാണു, 13കിലോമീറ്റർ അകലെയുള്ള ഈ ഡാം. പള്ളിവാസൽ ഹൈഡ്രൊഇലക്ട്രിക് പ്രൊജക്ടിന്റെ ഭാഗമായി 1956ൽ പണികഴിപ്പിച്ച ഈ അണക്കെട്ട് ഷട്ടർ ഇല്ലാത്ത, ഗ്രാവിറ്റികോൺക്രീറ്റ് വിഭാഗത്തിൽ പെടുന്ന ഒന്നാണു.പാലാർപ്പുഴയിൽ ഉള്ള ഇതിനു85.34മീ ഉയരവും 237.74 മീ നീളവുമുണ്ട്. ഏതാണ്ട് 2.20 കോടി രൂപ മുതൽമുടക്കിപ്പണികഴിപ്പിച്ച ഇത് 105 സ്ക്വയർകിലൊമീറ്റർ ചുറ്റളവിൽ, 55.4 മില്ല്യൺ ക്യുബിക്മീറ്റർ കപ്പാസിറ്റിയുള്ളതാണു.
ആനയിറങ്കൽ.
1965ൽ earth and Rock fill technique ൽ ഹിന്ദുസ്താൻ കൺസ്ട്രക്ഷൻ ലിമിറ്റട് പന്നിയാറിനു കുറുകെ പണികഴിപ്പിച്ച പന്നിയാർ ഹൈഡ്രൊഇലക്ട്രിക് പ്രൊജക്ടിന്റെ ഭാഗമായ് ഒരു കൊച്ചു ഡാമാണിത്. വെറും34മീ ഉയരവും 292മീ നീളവുമുള്ള ഇതിന്റെ462 സ്ക്വയർകിലൊമീറ്റർ വിസ്ത്രതമായ റിസർവ്വൊയറിൽ ഏകദേശം 49 മില്ല്യൺ ക്യുബിക്മീറ്റർ ജലം ഉൾക്കൊള്ളാനാവും.
ലോവർപെരിയാർ.
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ കീഴിലുള്ള, ലോവർപെരിയാർ ഹൈഡ്രൊഇലക്ട്രിക് പ്രൊജക്ടിന്റെ ഭാഗമായ ലോവർപെരിയാർ അണക്കെട്ട്, 1999ൽ ആണു കമ്മിഷൻ ചെയ്തത്.
ഗ്രാവിറ്റി കോൺക്രീറ്റ് വിഭാഗത്തിൽ പെടുന്ന ലോവർപെരിയാർ ഡാമിനു39മീ ഉയരവും 244 മീ നീളവുമുൻട്. 180 മെഗാവാട്സ് ആണു ലോവർപെരിയാർ പവർഹൗസിന്റെ ഉത്പാദനക്ഷമത.
ഇനിയും നോക്കിയാൽ കാണാം അനേകം ചെറു ഡാമുകളും തടയണകളും. പക്ഷെ തൽക്കാലം തിരിച്ചുപോകാം നമ്മുടെ തിരക്കുകളിലേക്ക്......
ചിത്രങൾക്കും വിവരങൾക്കും കടപ്പാട് ---ഗൂഗിൾ ഭഗവാൻ.



















